പാട്‌ന: പ്രധാന മന്ത്രി നരേന്ദ്രമോദി അശുഭ സമയത്ത് സത്യപ്രതിജ്ഞ ചെയ്തതാണ് രാജ്യത്ത് ദുരന്തങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്ന് ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ്. ആരും മോദിയെ ശ്രദ്ധിക്കുന്നില്ല. ആദര്‍ശ ഗ്രാമ യോജനയ്ക്ക് എന്തു പറ്റിയെന്നും ലാലുപ്രസാദ് യാദവ് ചോദിക്കുന്നു. ദുരന്തത്തെ കുറിച്ച് കൂടുതല്‍ ഒന്നും അദ്ദേഹം സംസാരിച്ചില്ല. ധാന്യങ്ങളുടെ വില നിയന്ത്രിക്കുന്നതിലും പ്രധാനമന്ത്രി പരാജയപ്പെട്ടെന്ന് ലാലു പ്രസാദ് യാദവ് പറയുന്നു. രാജ്യത്തെ ജലക്ഷാമവും തീപ്പിടുത്തങ്ങളും വര്‍ധിക്കുന്നതില്‍ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി.
അന്തരീക്ഷ ഊഷ്മാവ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ യാഗങ്ങളും മറ്റും മാറ്റിവയ്ക്കണം എന്നും അല്ലെങ്കില്‍ അതു മൂലം തീപിടുത്തങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണെന്നും പറഞ്ഞു. കൂടാതെ ജനങ്ങളോട് വീടുകളില്‍ തീപിടുത്തം ഉണ്ടാകാതെ സൂക്ഷിക്കണമെന്നും ജലക്ഷാമം രൂക്ഷമാകുന്നതിനാല്‍ നാലോ ആറോ കിണറുകള്‍ ഓരോ ഗ്രാമങ്ങളിലും കുഴിക്കുമെന്നും പറഞ്ഞു. കിണര്‍ കുറിക്കുന്നതിനുള്ള സഹായം ദീര്‍ഘിപ്പിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുമെന്നും ലാലു വ്യക്തമാക്കി.