കോഴിക്കോട്:ഗാര്‍ഹിക പീഡന ആരോപണത്തെ തുടര്‍ന്ന് സ്ഥാനം നഷ്ടപ്പെട്ട കെപിസിസി ജനറല്‍ സെക്രട്ടറി ടി. സിദ്ദിഖിന്റെ കഷ്ടകാലം ഒഴിയുന്നില്ല.പതിവ് പോലെ അദ്ദേഹത്തിന്റെ മുന്‍ഭാര്യ നസീമ തന്നെയാണ് ഇത്തവണയും സിദ്ദിഖിന് ‘മുട്ടന്‍’പണിയുമായി കാത്തിരിക്കുന്നത്.ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്ഥനായ ഈ യുവനേതാവ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏത് മണ്ഡലത്തില്‍ മത്സരിച്ചാലും അവിടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ നസീമയും ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്.ഉമ്മന്‍ ചാണ്ടിയുടെ ബലത്തില്‍ കോഴിക്കോട്, വയനാട്,കണ്ണൂര്‍ ജില്ലകളിലെ ഏതെങ്കിലും നിയമസഭ സീറ്റില്‍ സിദ്ദിഖ് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന കാര്യം ഏതാണ്ട് ഉറപ്പായതോടെയാണ് മുന്‍ഭര്‍ത്താവിനെ തോല്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്വതന്ത്ര വേഷത്തില്‍ രംഗത്തിറങ്ങുക എന്ന തീരുമാനം നസീമ കൈക്കൊണ്ടതെന്നാണറിയുന്നത്.
ഇക്കാര്യം അവര്‍ തന്റെ അടുത്ത സുഹൃത്തുക്കളുമായി ങ്കുവച്ചിട്ടുണ്ട്.താമരശേരിയിലോ,കണ്ണൂര്‍ ഇരിക്കൂറോ സിദ്ദിഖ് മത്സരിക്കുമെന്നാണ് ഒടുവിലത്തെ സൂചന.കെ.സി ജോസഫിനെ മാറ്റി സിദ്ദിഖിന് ഉറപ്പുള്ള ഒരു മണ്ഡലം നല്‍കുക എന്ന ആവശ്യം എ ഗ്രൂപ്പില്‍ തന്നെ ശക്തമാണ്.അങ്ങിനെ വന്നാല്‍ ഇരിക്കൂര്‍ തന്നെയാകും ഇദ്ദേഹത്തിന് ലഭിക്കുക എന്നും പറയപ്പെടുന്നു.എന്തൊക്കെയാണെങ്കിലും സിദ്ദിഖിനെ തറപറ്റിക്കാന്‍ തന്നെയാണ് നസീമയുടെ തീരുമാനം.ക്യാന്‍സര്‍ ബാധിതയായ തന്നെ ഒഴിവാക്കിയതുള്‍പ്പെടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയായാല്‍ സിദ്ദിഖിന് പിന്നെ പിടിച്ച് നില്‍ക്കാനാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.നേരത്തെ തദ്ദേശതിരഞ്ഞെടുപ്പ് സമയത്ത് ഒത്തുതീര്‍പ്പ് ഫോര്‍മുലകളുമായി സിദ്ദിഖിന്റെ മധ്യസ്ഥര്‍ നസീമയെ സമീപിച്ചിരുന്നു.എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അതിനെ കുറിച്ചൊരു വിവരവുമില്ലാതായി.മാധ്യമങ്ങളിലൂടെ താന്‍ പറഞ്ഞതെല്ലാം തെറ്റാണെന്നും അതില്‍ ഖേദം പ്രകടിപ്പിക്കുന്നു എന്നെല്ലാം എഴുതി നല്‍കിയാല്‍ നഷ്ടപരിഹാരം നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ശരിയാക്കാമെന്നാണ് സിദ്ദിഖിന്റെ ഇപ്പോഴത്തെ നിലപാടെന്നാണ് നസീമ ടീച്ചര്‍ പറയുന്നത്.എന്നാല്‍ താനതിന് തയ്യാറല്ലെന്നും അവര്‍ വ്യക്തമാക്കുന്നു.രണ്ട് ആണ്‍കുട്ടികളേയും പഠിപ്പിക്കുന്നതിനാവശ്യമായ തുകയാണ് ടീച്ചര്‍ നഷ്ടപരിഹാരമായി ചോദിക്കുന്നത്.
ഇതിലൊന്നും യാതൊരു അനുകൂല നിലപാടും സിദ്ദിഖിന്റെ ഭാഗത്ത് നിന്നും ഇത് വരെ ഉണ്ടായിട്ടില്ല.രണ്ടാമതും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയ ടീച്ചര്‍ ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്.വിഷയത്തില്‍ ജൂണില്‍ ആരംഭിച്ച കെപിസിസി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടും ഇത് വരെ സമര്‍പ്പിക്കപ്പെട്ടിട്ടില്ല.നസീമ ടീച്ചറെ തലാഖ് ചൊല്ലി വിവാഹ മോചനം നേടിയ ശേഷം രണ്ടാം വിവാഹം കഴിച്ചാണ് ടി.സിദ്ദിഖ് ഇപ്പോള്‍ കഴിയുന്നത്.കേരള രാഷ്ട്രീയത്തില്‍ ഈ തലാഖ് വിവാദം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ്‍’.സംഭവം ഇത്ര വിവാദമായിട്ടും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പലരും വിഷയത്തില്‍ ഇത് വരെ ഇടപെട്ടിട്ടില്ല.