കാലങ്ങളായി സമൂഹമാധ്യമങ്ങള്‍ വഴി നടക്കുന്ന ഒരു തൊഴില്‍ തട്ടിപ്പാണിത്. നടരാജ് പെന്‍സിലുകള്‍ പാക്ക് ചെയ്യുന്ന ജോലിക്ക് മാസം 30000 രൂപയ്ക്ക് മുകളില്‍ വാഗ്ദാനം ചെയ്തുകൊണ്ടാണ് പരസ്യങ്ങള്‍.
തൊഴില്‍ ദാതാക്കളുമായി ബന്ധപ്പെടാനുള്ള വാട്ട്‌സ്ആപ്പ് നമ്പരുകള്‍ ഉള്‍പ്പെടെ ഈ വ്യാജപരസ്യങ്ങളിലുണ്ട്. വീട്ടിലിരുന്ന് ചെയ്യാവുന്ന ലളിതമായ ജോലിയാണെന്നും വീട്ടമ്മമാര്‍ക്ക് അപേക്ഷിക്കാമെന്നുമൊക്കെയാണ് വാഗ്ദാനങ്ങള്‍. ഇത്തരം ജോലി പരസ്യങ്ങളൊന്നും തങ്ങള്‍ നല്‍കിയതല്ലെന്നും സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്നത് തൊഴില്‍ തട്ടിപ്പാണെന്നും നടരാജ് പെന്‍സില്‍സ് തന്നെ തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയല്ലാതെ ഇത്തരം അറിയിപ്പുകള്‍ നല്‍കാറില്ലെന്നും കമ്പനി വ്യക്തമാക്കി.