ദേശീയ ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ രാഷ്ട്രപതിക്ക് അതൃപ്തി; പ്രധാനമന്ത്രിയുടെ ഓഫീസിനെ അതൃപ്തി അറിയിച്ചു

ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ രാഷ്ട്രപതിക്ക് അതൃപ്തി. പ്രധാനമന്ത്രിയുടെ ഓഫീസിനെ അതൃപ്തി അറിയിച്ചു. പുരസ്‌കാരദാന ചടങ്ങില്‍ ഒരു മണിക്കൂര്‍ മാത്രമേ പങ്കെടുക്കാനാകൂ എന്ന് രാഷ്ട്രപതി ഭവന്‍ മാര്‍ച്ച് മാസത്തില്‍ തന്നെ അറിയിച്ചിരുന്നു. എന്നാല്‍ വാര്‍ത്താ വിതരണ മന്ത്രാലയം ഇക്കാര്യം അവാര്‍ഡ് ജേതാക്കളെ എന്തുകൊണ്ടാണ് അറിയിക്കാതിരുന്നതെന്നുമാണ് രാഷ്ട്രപതി ഭവന്‍ സെക്രട്ടേറിയേറ്റ് പറഞ്ഞത്. അവസാന നിമിഷം രാഷ്ട്രപതി പുരസ്‌കാരം നല്‍കില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് 125 അവാര്‍ഡ് ജേതാക്കളില്‍ 66 പേര്‍ ചടങ്ങില്‍ നിന്ന് വിട്ടുനിന്നിരുന്നു. ആദ്യ 11 അവാര്‍ഡ് ഒഴികെ മറ്റെല്ലാ അവാര്‍ഡുകളും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാകും നല്‍കുകയെന്നാണ് അവസാന നിമിഷം അറിയിച്ചിരുന്നത്.എന്നാല്‍ മാര്‍ച്ച് മാസത്തില്‍ തന്നെ രാഷ്ട്രപതിയുടെ സമയക്രമവും മറ്റ് വിവരങ്ങളും മന്ത്രാലയത്തെ അറിയിച്ചതാണ്.

എത്ര പുരസ്‌കാരങ്ങള്‍ അദ്ദേഹം നല്‍കണമെന്നും മറ്റുളളവ ആര് നല്‍കുമെന്നുമെല്ലാമുളള കാര്യങ്ങള്‍ തീരുമാനിച്ചത് മന്ത്രാലയമാണെന്ന് രാഷ്ട്പതി ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു. രാഷ്ട്രപതി ഭവന്‍ വളരെ നേരത്തെ തന്നെ ഇക്കാര്യം അറിയിച്ചിട്ടും അവാര്‍ഡ് ജേതാക്കള്‍ക്ക് അയച്ച കത്തില്‍ രാഷ്ട്രപതിയാണ് പുരസ്‌കാരം നല്‍കുകയെന്നാണ് വാര്‍ത്ത വിനിമയ മന്ത്രാലയം അറിയിച്ചത്. മെയ് ഒന്നിന് മന്ത്രാലയം സെക്രട്ടറി എത്ര അവാര്‍ഡുകളാണ് രാഷ്ട്രപതി നല്‍കുന്നതെന്ന് അറിയിക്കാന്‍ രാഷ്ട്രപതി ഭവനിലെത്തിയിരുന്നുവെന്നാണ് വിവരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top