യേശുദാസിനേയും ജയരാജിനേയും ഓര്‍ത്തു ലജ്ജിക്കുന്നു: സിബി മലയില്‍

മുന്‍ തീരുമാനത്തിന് വിരുദ്ധമായി ഗായകന്‍ യേശുദാസും സംവിധായകന്‍ ജയരാജും ദേശീയ ചലച്ചിത്രപുരസ്‌കാരം വാങ്ങിയനടപടിയെ വിമര്‍ശിച്ച് സംവിധായകന്‍ സിബി മലയില്‍. ഇരുവരുടേയും നടപടിയില്‍ ലജ്ജിക്കുന്നുവെന്ന് സിബി മലയില്‍ അഭിപ്രായപ്പെട്ടു.

അതേസമയം കലാകാരന്‍മാരുടെ ആത്മാഭിമാനം അടിയറ വയ്ക്കാന്‍ തയ്യാറാകാതിരുന്ന തന്റെ സഹപ്രവര്‍ത്തകരെ അഭിനന്ദിക്കുന്നതായും സിബി മലയില്‍ തന്റെ കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു. ദേശീയ പുരസ്‌കാര വിതരണ ചടങ്ങില്‍ 11 പേര്‍ക്ക് മാത്രം രാഷ്ട്രപതി പുരസ്‌കാരം നല്‍കുന്നതില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മലയാളത്തില്‍ നിന്നുള്ള അവാര്‍ഡ് ജേതാക്കള്‍ അടക്കം 68 പേരാണ് ചടങ്ങ് ബഹിഷ്‌കരിച്ചത്. രാഷ്ട്രപതിക്ക് പകരം കേന്ദ്രമന്ത്രി സ്മൃതി ഇറാനി പുരസ്‌കാരം നല്‍കുന്നതില്‍ പ്രതിഷേധിച്ച് മലയാളത്തില്‍ നിന്നുള്ള പുരസ്‌കാര ജേതാക്കള്‍ കൂട്ടായി പരാതി നല്‍കുകയും ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.

സിബിയുടെ കുറിപ്പ്..>”ദേശീയ അവാര്‍ഡ് ജേതാക്കള്‍ക്ക് എന്റെ പൂര്‍ണ പിന്തുണ. കലാകാരന്മാരുടെ ആത്മാഭിമാനം അടിയറവയ്ക്കാന്‍ തയ്യാറാകാത്ത സഹപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍. ജയാരാജിനെയും യേശുദാസിനെയും ഓര്‍ത്തു ലജ്ജിക്കുന്നു.”

Top