മഹേഷിന്റെ പ്രതികാരം മലയാളത്തിലെ മികച്ച ചിത്രം; മോഹന്‍ലാലിന് പ്രത്യേക ജൂറി പരാമര്‍ശം; സുരഭി മികച്ച നടി

ന്യൂഡല്‍ഹി: 64ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചg മഹേഷിന്റെ പ്രതികാരം മികച്ച മലയാള ചിത്രമായി തിരഞ്ഞെടുത്തു. മോഹന്‍ലാലിന് പ്രത്യേക ജൂറി പരാമര്‍ശമുള്‍പ്പെടെ ഏഴ് അവാര്‍ഡുകളാണ് മലയാളത്തിന് ലഭിച്ചിരുന്നത്.

സംവിധായകന്‍ പ്രിയദര്‍ശന്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്‌ക്കാര നിര്‍ണയം നടത്തിയത്. മലയാളത്തില്‍ നിന്ന് ഒറ്റയാള്‍പാത, പിന്നെയും, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങള്‍ക്ക് വിവിധ വിഭാഗങ്ങളില്‍ മല്‍സരിച്ചിരുന്നു. സംവിധായകന്‍ ആര്‍.എസ്. വിമല്‍ ഉള്‍പ്പെട്ട ജൂറിയാണ് മലയാളത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്.
പുരസ്‌കാരങ്ങള്‍
മികച്ച ചിത്രം: കാസവ് (മറാഠി)
പ്രത്യേക ജൂറി പരാമര്‍ശം: മോഹന്‍ലാല്‍ (മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ജനതാ ഗാരേജ്, പുലിമുരുകന്‍)
മികച്ച നടി: സുരഭി (മിന്നാമിനുങ്ങ്)
മികച്ച നടന്‍: അക്ഷയ് കുമാര്‍ (രുസ്തം)
മികച്ച ബാലതാരങ്ങള്‍: ആദിഷ് പ്രവീണ്‍ (കുഞ്ഞുദൈവം), സൈറ വസി, മനോഹര്‍ കെ
മികച്ച മലയാളചിത്രം: മഹേഷിന്റെ പ്രതികാരം
മികച്ച ഗാനരചയിതാവ്: വൈരമുത്തു
ഓഡിയോഗ്രഫി: ജയദേവന്‍ ചക്കട (കാട് പൂക്കുന്ന നേരം)
ഒറിജിനല്‍ തിരക്കഥ: ശ്യാം പുഷ്‌കരന്‍ (മഹേഷിന്റെ പ്രതികാരം)
പ്രത്യേക പുരസ്‌കാരം: മുക്തിഭവന്‍, കട്‌വി ഹവാ, നീര്‍ജാ
മികച്ച തമിഴ്ചിത്രം: ജോക്കര്‍
ഫീച്ചര്‍ ഇതര പുരസ്‌കാരങ്ങള്‍
സിനിമാ സൗഹൃദ സംസഥാനം: ഉത്തര്‍പ്രദേശ്
മികച്ച സിനിമാ ക്രിട്ടിക്: ജി. ധനഞ്ജയന്‍
ഡോക്യുമെന്ററി: ചെമ്പൈമൈ ഡിസ്‌കവറി ഓഫ് ലെജന്‍ഡ് (സൗമ്യ സദാനന്ദന്‍)
ആനിമേഷന്‍ ഫിലിം: ഹം ചിത്ര് ബനാതേ ഹേ
മികച്ച ഹ്രസ്വചിത്രം: ആഭ
മികച്ച എഡുക്കേഷണല്‍ ഫിലിം: വാട്ടര്‍ഫാള്‍സ്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top