ഗുവാഹത്തി: ദേശീയ പതാകയെ അസാം ബി.ജെ.പി അദ്ധ്യക്ഷന്‍ അടിവസ്ത്രത്തോട് ഉപമിച്ചതായി ആരോപണം. ബിജെപി അസം യൂണിറ്റ് അധ്യക്ഷന്‍ രഞ്ജിത്ത് ദാസ് ആണ് ദേശീയ പതാകയെ അടിവസ്ത്രത്തോട് ഉപമിക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തി വിവാദത്തിലകപ്പെട്ടിരിക്കുന്നത്. എന്നാല്‍ വിവാദ പരാമര്‍ശം അദ്ദേഹം നിഷേധിച്ചു. റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ഗുവാഹത്തിയില ബിജപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ദേശീയ പതാക തലതിരിച്ച് ഉയര്‍ത്തിയിരുന്നു ഇതേക്കുറിച്ചുള്ള ചോദ്യത്തിനാണ് രഞ്ജിത് ദേശീയ പതാകയെ അടിവസ്ത്രത്തോട് ഉപമിച്ചത്.
ഇന്നലെ റിപബ്ലിക് ദിനാഘോഷ ചടങ്ങിനിടെ ദേശീയ പതാക തലകീഴായി കെട്ടിയത് അടിവസ്ത്രം തിരിച്ചിടുന്നതിനു സമാനമാണെന്നായിരുന്നു വിവാദ പ്രസ്താവന. എന്നാല്‍ മറ്റൊരാളുടെ പ്രസ്താവന തന്റെ പേരില്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് രഞ്ജിത്ത് ദാസ് ആരോപിച്ചു.
ദേശീയ പതാക തലകീഴായി കെട്ടിയ ആള് തന്നോട് ക്ഷമാപണം നടത്തിയതായും ചിലപ്പോഴൊക്കെ നാം അകത്തിടേണ്ട അടിവസ്ത്രം പുറത്തിട്ടതു പോലെ കണ്ടാല്‍ മതിയെന്ന് അദ്ദേഹം തന്നോട് പറഞ്ഞതായും രഞ്ജിത് ദാസ് പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. അതിനിടെ, വിവാദ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ കക്ഷികള്‍ രംഗത്തെത്തിയിട്ടുണ്ട്.