ന്യുഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ പ്രതിരോധത്തിലായ കോണ്‍ഗ്രസ് കേസ് സര്‍ക്കാര്‍ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന ആരോപണവുമായി രംഗത്ത് . താന്‍ ഇന്ദിരയുടെ മരുമകളാണെന്നും ഒന്നിനെയും പേടിക്കുന്നില്ലെന്നും സോണിയാഗാന്ധി പറഞ്ഞു. കേസ് രാഷ്ട്രീയ പേരിതമാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് നിങ്ങളള്‍ തീരുമാനിച്ചു കൊളളുവെന്നായിരുന്നു മറുപടി.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ പകപോക്കലിന് വിനിയോഗിക്കുന്നുവെന്ന് ആരോപിച്ച് പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ഇന്ന് പ്രതിഷേധിച്ചിരുന്നു .പരിഗണനയിലുളള കേസില്‍ ഇടപെട്ടിട്ടില്ലെന്ന് കേന്ദ്രം അറിയിച്ചു.അതേസമയം കേസ് ഡിസംബര്‍ 19ലേക്ക് മാറ്റി. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും 19ന് ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും കോടതിയില്‍ ഹാജരാകണമെന്ന് ദില്ലി കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. സമന്‍സ് റദ്ദാക്കണമെന്നാവശ്യപ്പപെട്ട് നല്‍കിയ ഹര്‍ജി കോടതി തള്ളി. . ജവഹര്‍ലാല്‍ നെഹ്‌റു സ്ഥാപിച്ച നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ സ്വത്തുമായി ബന്ധപ്പെട്ട് വിശ്വാസവഞ്ചനയും അനധികൃത സ്വത്ത് സമ്പാദനവും ആരോപിച്ച് സോണിയയ്ക്കും രാഹുലിനുമെതിരെ ബി.ജെ.പി നേതാവ് സുബ്രഹ്മണ്യ സ്വാമി കൊടുത്ത കേസിലാണ് ദില്ലി കോടതിയുടെ ഉത്തരവ്.
ഇരുവര്‍ക്കും എതിരെ സമന്‍സ് അയച്ച മെട്രോപൊളിറ്റന്‍ മജിസ്‌ട്രേട്ട് പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി കണ്ടെത്തിയിരുന്നു. കോണ്‍ഗ്രസ് ഖജാന്‍ജി മോത്തിലാല്‍ വോറ, ജനറല്‍ സെക്രട്ടറി ഓസ്‌കര്‍ ഫെര്‍ണാണ്ടസ്, സുമന്‍ ദുബേ, സാംപിട്രോഡ എന്നിവരാണ് മറ്റു പ്രതികള്‍. അതേസമയം കോടതിയില്‍ ഹാജരാകുന്നതില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സോണിയയും രാഹുലും ഇന്ന് സുപ്രീം കോടതിയെ സമീപിക്കും. നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ 50 ലക്ഷത്തിന്റെ സ്വത്ത് അനധികൃതമായി കൈക്കലാക്കിയെന്നാണ് കേസ്. ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
അതേസമയം നാഷണല്‍ ഹെറാള്‍ഡ് കേസ് രാഷ്ട്രീയ പകപോക്കലാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സര്‍ക്കാര്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന് ഉദാഹരമാണിത്. കേന്ദ്ര സര്‍ക്കാരിനെതിരെ താന്‍ ഉയര്‍ത്തുന്ന ചോദ്യങ്ങളെ നേരിടാതെ, കള്ളക്കേസുണ്ടാക്കി പ്രതിപക്ഷത്തെ നിശബ്ദരാക്കാന്‍ ശ്രമിക്കുകയാണ്.ഇതിനെല്ലാം പാര്‍ലമെന്റില്‍ മറുപടി പറയുമെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടിലെ കടലൂരിലെ പ്രളയ ബാധിത മേഖലകള്‍ സന്ദര്‍ശിക്കുന്നതിനിടെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു.
നേരത്തെ കോണ്‍ഗ്രസ് 90 കോടി രൂപ നാഷണല്‍ ഹെറാള്‍ഡിന് വായ്പയായി അനുവദിച്ചിരുന്നു. സാമ്പത്തികപ്രതിസന്ധിയിലായ പത്രത്തെ പിടിച്ചു നിര്‍ത്താനായാണ് കോണ്‍ഗ്രസ് വായ്പ അനുവദിച്ചത്. എന്നാല്‍ പിന്നീട് 2000 കോടി രൂപ ആസ്തിയുള്ള ഹെറാള്‍ഡിന്റെ സ്വത്തുക്കള്‍ 50 ലക്ഷം രൂപയ്ക്ക് സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഓഹരിയുള്ള യംഗ് ഇന്ത്യ കമ്പനി സ്വന്തമാക്കിയെന്നാണ് സുബ്രഹ്മണ്യം സ്വാമി നല്‍കിയിരിക്കുന്ന ഹര്‍ജിയിലെ ആരോപണം.1938ല്‍ ജവഹര്‍ലാല്‍ നെഹ്‌റുവാണ് നാഷണല്‍ ഹെറാള്‍ഡ് പത്രം തുടങ്ങിയത്. 2008ല്‍ ഈ പത്രം നിര്‍ത്താന്‍ സോണിയാ ഗാന്ധി തീരുമാനിച്ചിരുന്നു.