വാലന്റൈൻസ് ഡേ ആഘോഷിക്കാൻ ഗോവയിലെത്തി; കടലിൽ കുളിക്കുന്നതിനിടെ അപകടം, യുവതിയും യുവാവും മുങ്ങി മരിച്ചു

പനാജി: വീട്ടുകാരറിയാതെ വാലന്റൈൻസ് ഡേ ആഘോഷിക്കാൻ ഗോവയിലെത്തിയ യുവതിയും യുവാവും മുങ്ങിമരിച്ചു. സുപ്രിയ ദുബെ (26), വിഭു ശർമ (27) എന്നിവരാണ് മരിച്ചത്.

ചൊവ്വാഴ്ച വൈകിട്ട് പാലോലം ബീച്ചിൽ കുളിക്കുന്നതിനിടെയാണ് അപകടം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇരുവരെയും ലൈഫ് ഗാർഡിന്റെ സഹായത്തോടെ കരയ്‌ക്കെത്തിച്ചു. ഉടൻ  കൊങ്കൺ സോഷ്യൽ ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും മരിച്ചു.

മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. കടലിൽ കുളിക്കുന്നതിനിടെ യുവാവും യുവതിയും അപകടത്തിൽപ്പെടുകയായിരുന്നു.

കുളിക്കുന്നതിനിടെ സുപ്രിയ ആദ്യം മുങ്ങിപ്പോയതായും ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിൽ യുവാവും അപകടത്തിലായതാകുമെന്നാണ് കരുതുന്നത്.

Top