കുട്ടികൾ ഉണ്ടാകാത്തതിനാലാണ് രാഹുൽ ഗാന്ധി വിവാഹം കഴിക്കാത്തത്; രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് കർണാടക ബിജെപി അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ

ബംഗളൂരു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് കർണാടക ബിജെപി അധ്യക്ഷനും പാർലമെൻ്റ് അംഗവുമായ നളിൻ കുമാർ കട്ടീൽ.

കുട്ടികൾ ഉണ്ടാകാത്തതിനാലാണ് രാഹുൽ ഗാന്ധി വിവാഹം കഴിക്കാത്തത് എന്നായിരുന്നു ബിജെപി നേതാവിൻ്റെ അധിക്ഷേപം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാമനഗരത്തിൽ വിജയ സങ്കൽപ് യാത്രയുടെ ഭാഗമായുള്ള റാലിയിലാണ് ബിജെപി നേതാവ് രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് രംഗത്തുവന്നത്. കൊവിഡിനെതിരായ പ്രതിരോധ വാക്സിൻ സ്വീകരിക്കരുതെന്ന് കർണാടക മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യയും രാഹുൽ ഗാന്ധിയും ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

കുട്ടികൾ ഉണ്ടാകില്ലെന്ന് പറഞ്ഞായിരുന്നു ഇരുവരും തെറ്റായ പ്രചാരണം നടത്തിയത്. എന്നിട്ട് രാഹുൽ ഗാന്ധിയും സിദ്ധരാമയ്യയും രാത്രിയിൽ പോയി കൊവിഡ് വാക്സിൻ സ്വീകരിക്കുകയും ചെയ്തുവെന്ന് നളിൻ കുമാർ കട്ടീൽ പരിഹസിച്ചു.

കുട്ടികൾ ഉണ്ടാകാത്തതിനാലാണ് രാഹുൽ ഗാന്ധി വിവാഹം കഴിക്കാത്തതെന്ന് കഴിഞ്ഞ ദിവസം എംഎൽസി മഞ്ജുനാഥ് പറഞ്ഞിരുന്നുവെന്നും നളിൻ കുമാർ പറഞ്ഞു. രാഹുൽ ഗാന്ധിയും സിദ്ധരാമയ്യയും കൊവിഡ് പ്രതിരോധ വാക്സിൻ ഡ്രൈവിനെതിരെ വളരെയധികം രാഷ്ട്രീയം കളിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപി നേതാവിൻ്റെ വിവാദ പ്രസ്താവനയ്ക്കെതിരെ കോൺഗ്രസ് എംഎൽഎയും സംസ്ഥാന കമ്മ്യുണിക്കേഷൻ വിഭാഗം തലവനുമായ പ്രിയഞ്ഞ് ഖാർഗെ പ്രതിഷേധിച്ചു.

നളിൻ കുമാറിന് ഗുരുതരമായ മാനസിക പ്രശ്നങ്ങളുണ്ട്. അദ്ദേഹത്തിൻ്റെ പാർട്ടിയെ ബുദ്ധിമാന്ദ്യം ഒന്നാകെ ബാധിച്ചു. ബിജെപിക്ക് പെട്ടെന്ന് രക്ഷപ്പെടാനാകട്ടെ എന്ന് പ്രിയങ്ക  ട്വിറ്ററിലൂടെ അറിയിച്ചു. കട്ടീലിന്റെ പരാമർശത്തിനെതിരെ ബിജെപി നടപടിയെടുക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

Top