മുംബൈയിൽ വീട്ടമ്മയുടെ മൃതദേഹം അലമാരിയിൽ പ്ലാസ്റ്റിക് ബാഗിലാക്കി അഴുകിയ നിലയിൽ; 22 കാരിയായ മകൾ കസ്റ്റഡിയിൽ

മുംബൈ: മുംബൈ നഗരത്തിലെ അപ്പാർട്ട്മെന്റ് കെട്ടിടത്തിൽനിന്ന് അഴുകിയനിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.

53കാരിയായ സഹോദരിയെ കാണാനില്ലെന്ന് സഹോദരൻ നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസാണ് മൃതദേഹം കണ്ടെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുംബൈ ലാൽബാഗിലെ ഇബ്രാഹിം കസം ബിൽഡിങ്ങിന്റെ ഒന്നാംനിലയിലെ ഫ്ളാറ്റിൽനിന്നാണ്  മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട്  മകളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യംചെയ്തുവരികയാണ്.

വലിയ പ്ലാസ്റ്റിക് ബാഗിലാക്കി ഫ്ളാറ്റിലെ അലമാരയ്ക്കുള്ളിലാണ് മൃതദേഹം സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഏറെ അഴുകിയനിലയിലായിരുന്നു മൃതദേഹം. അതിനാൽ തന്നെ ആഴ്ചകൾക്ക് മുൻപ് മരണം സംഭവിച്ചതായാണ്  നിഗമനം.

പൊലീസ് ഫ്ളാറ്റിലെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുള്ളതിനാൽ 22 വയസ്സുള്ള മകളെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മകൾ കൊലപ്പെടുത്തിയതാണോ എന്നതടക്കമുള്ള സംശയങ്ങൾ അന്വേഷിച്ചുവരികയാണെന്നും മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായും പൊലീസ് അറിയിച്ചു. അതേസമയം, രണ്ടുമാസമായി 53-കാരിയെ കണ്ടിട്ടില്ലെന്നും  ദുർഗന്ധമൊന്നും അനുഭവപ്പെട്ടിരുന്നില്ലെന്നും അയൽക്കാർ മൊഴി നൽകി.

Top