മദ്യത്തിന് പശു സെസ് ഏര്‍പ്പെടുത്തി ഹിമാചല്‍ സര്‍ക്കാര്‍; തുക ചെലവാക്കുന്നത് പശുക്കളുടെ സൗകര്യം മെച്ചപ്പെടുത്താന്‍

ഷിംല: മദ്യ വില്‍പ്പനയ്ക്ക് പശു സെസ് ഏര്‍പ്പെടുത്തി ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍. ഒരു കുപ്പി മദ്യം വില്‍ക്കുമ്പോള്‍ പശു സെസായി 10 രൂപ ഈടാക്കും.

ബജറ്റ് അവതരണത്തിലാണ് ഹിമാചല്‍ സര്‍ക്കാരിന്റെ പ്രഖ്യാപനം. ഇതിലൂടെ വര്‍ഷം 100 കോടി വരുമനമുണ്ടാക്കാമെന്നാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി സുഖ്വിന്തര്‍ സിംഗ് സുഖു ബജറ്റ് അവതരണത്തിനിടെ പറഞ്ഞു. ഈ തുക പശുക്കളുടെ ക്ഷേമത്തിനായി ചെലവഴിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പശുക്കള്‍ക്ക് ഷെല്‍ട്ടര്‍ പണിയാനായി 0.5 ശതമാനം സെസ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു. 2019 മുതല്‍ 2022 വരെയുള്ള കാലയളവില്‍ 2176 കോടി രൂപ പശു സെസിലൂടെ രാജസ്ഥാന്‍ സര്‍ക്കാര്‍ സ്വരൂപിച്ചു. എന്നാല്‍, ഇതുവരെ ചെലവഴിച്ചത് 5.20 കോടി രൂപ മാത്രമാണ്.

Top