ദില്ലി: മരണത്തില്‍ നിന്ന് പിഞ്ചുകുഞ്ഞ്് പുതുജീവിതത്തിലേക്ക്. ലോക് നായക് ജയ് പ്രകാശ് നാരായണ്‍ (എല്‍.എന്‍.ജെ.പി) ആശുപത്രിയില്‍ പെണ്‍കുഞ്ഞ് മരിച്ചെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തുടര്‍ന്ന് പെട്ടിയിലാക്കി വീട്ടുകാര്‍ക്ക് കൈമാറി.
എന്നാല്‍, സംസ്‌കാര ചടങ്ങുകള്‍ക്കിടെ കുഞ്ഞിന് ജീവനുണ്ടെന്ന് മനസ്സിലായതോടെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു.
പെട്ടി തുറന്നപ്പോള്‍ പെണ്‍കുട്ടി ശ്വാസമെടുക്കുന്നതായി മനസിലാക്കി ഉടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍, കുഞ്ഞിനെ പ്രവശിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ വിസമ്മതിക്കുകയും വെന്റിലേറ്റര്‍ നിഷേധിക്കുകയും ചെയ്‌തെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
എന്നാല്‍, ആരോപണങ്ങളോട് ആശുപത്രി അധികൃതര്‍ പ്രതികരിച്ചിട്ടില്ല. സംഭവത്തിനെതിരേ വ്യാപക പ്രതിഷേധമാണുള്ളത്.