ഭാര്യ കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി; കാമുകന്റെ ഭാര്യയെ വിവാഹം കഴിച്ച് ഭര്‍ത്താവ്

ബീഹാര്‍: കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയോടുള്ള പ്രതികാരം വീട്ടാന്‍ ഭാര്യയുടെ കാമുകന്റെ ഭാര്യയെത്തന്നെ വിവാഹം ചെയ്ത് ഭര്‍ത്താവ്. വീട്ടുകാരുടെ മുഴുവന്‍ സമ്മതത്തോടെയാണ് വിവാഹം. ഭാര്യമാരുടെ പേരും ഒന്നു തന്നെയാണ് റൂബി.

റൂബി ദേവി എന്ന യുവതിയെ നീരജ് 2019ലാണ് വിവാഹം ചെയ്യുന്നത്. ഇവര്‍ക്ക് നാലു കുട്ടികളുമുണ്ട്. ഇതിന് ശേഷം വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ മുകേഷ് എന്നയാള്‍ക്കൊപ്പം ഒളിച്ചോടുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭാര്യ പോയതിന് പിന്നാലെ നീരജ് പോലീസ് സ്‌റ്റേഷനില്‍ ഭാര്യയെ തട്ടിക്കൊണ്ട് പോയതായി മുകേഷിനെതിരേ പരാതി നല്‍കി.

തുടർന്ന് പ്രതികാരം ചെയ്യാന്‍ നീരജ് മുകേഷിന്റെ ഭാര്യയെ വിവാഹം ചെയ്യുകയായിരുന്നു.

Top