തെലങ്കാന: വിവാഹ ആഘോഷത്തിൽ നൃത്തം ചെയ്യവെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഹൈദരാബാദില്‍ നിന്നും 200 കിലോമീറ്റര്‍ അകലെ നിര്‍മല്‍ ജില്ലയിലെ പാര്‍ദി ഗ്രാമത്തിലാണ് ദാരുണസംഭവം അരങ്ങേറിയത്.
19കാരനായ യുവാവാണ് വിവാഹ ആഘോഷങ്ങള്‍ക്കിടയില്‍ മരിച്ചത്. മഹാരാഷ്ട്ര സ്വദേശിയായ മുത്യം എന്ന 19കാരനാണ് മരിച്ചത്. ബന്ധുവിന്റെ ചടങ്ങുകളില്‍ പങ്കെടുക്കാനായി തെലങ്കാനയില്‍ എത്തിയതായിരുന്നു യുവാവ്.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിവാഹ റിസ്പഷനെത്തിയവരുടെ ഒപ്പം 19കാരന്‍ സന്തോഷത്തോട് നൃത്തം ചെയ്യുന്നത് വീഡിയോയില്‍ കാണാം. നൃത്തം ചെയ്യുന്നതിനിടയില്‍ യുവാവ് കുഴഞ്ഞുവീഴുകയായിരുന്നു.
ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതത്തെ തുടര്‍ന്നാണ് യുവാവിന്റെ മരണമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. സമീപകാലത്തായി ചെറുപ്പക്കാരായ ആളുകള്‍ കുഴഞ്ഞുവീണ് മരിക്കുന്നതിനെ കുറിച്ച് നിരവധി റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയ്ക്ക് ചുവടെ ആശങ്കകൾ പങ്കുവയ്ക്കുന്നത്.
കഴിഞ്ഞ 7 ദിവസത്തിനുള്ളില്‍ തെലങ്കാനയില്‍ സമാനമായി നടക്കുന്ന മൂന്നാമത്തെ മരണമാണിത്. ഫെബ്രുവരി 20ന് ഹൈദരാബാദില്‍ ഹല്‍ദി ചടങ്ങുകളില്‍ പങ്കെടുത്തുകൊണ്ടിരിക്കെ ഒരാള്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു. വരന്റെ കാലില്‍ മഞ്ഞള്‍ തേക്കാനായി കുനിഞ്ഞതിന് പിന്നാലെ ഇയാള്‍ തറയിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നായിരുന്നു റിപ്പോര്‍ട്ട്.
ഇതിന് പിന്നാലെ ഹൈദരാബാദില്‍ ജിമ്മില്‍ വര്‍ക് ഔട്ട് ചെയ്തുകൊണ്ടിരിക്കെ 24കാരനായ പോലീസ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണു മരിച്ചു. ഹൈദരാബാദില്‍ ബസില്‍ കയറുന്നതിനിടെ ഒരു തൊഴിലാളി കുഴഞ്ഞുവീണിരുന്നു. ട്രാഫിക് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാരന്‍ കൃത്യമ ശ്വാസം നല്‍കിയതോടെയാണ് അയാളുടെ ജീവന്‍ രക്ഷിക്കാനായത്.