28 കാരിയായ മരുമകളെ വിവാഹം ചെയ്ത് 70 കാരനായ അമ്മായിഅച്ഛൻ; യുവതിയുട സമ്മതത്തോടെയെന്ന് പോലീസ്

ബഡ്ഗല്‍ഗഞ്ച്: 28 കാരിയായ മരുമകളെ വിവാഹം ചെയ്ത് 70 കാരനായ അമ്മായിഅച്ഛന്‍.  രഹസ്യമായി നടത്തിയ വിവാഹത്തിന്‍റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. ഉത്തര്‍പ്രദേശിലെ ബഡ്ഗല്‍ഗഞ്ചിലാണ് സംഭവം.

കൈലാസ് യാദവ് എന്നയാളാണ് മകന്‍റെ ഭാര്യയായ വിവാഹം ചെയ്തത്. 12 വര്‍ഷം മുമ്പ്  ഇയാളുടെ ഭാര്യ മരിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൈലാസ് യാദവിന്‍റെ മൂന്നാമത്തെ മകന്‍റെ ഭാര്യ ആയിരുന്നു പൂജ. മകൻ മരിച്ച തോടെ  പൂജയെ കൈലാസ് യാദവ് പുനര്‍ വിവാഹം ചെയ്ത് നല്‍കിയിരുന്നു.

എന്നാല്‍, ഈ വിവാഹ ബന്തത്തിൽ  പ്രശ്നങ്ങള്‍ നേരിട്ടതിന് പിന്നാലെ പൂജ ആദ്യ ഭര്‍ത്താവിന്‍റെ വീട്ടിലേക്ക് മടങ്ങി എത്തുകയായിരുന്നു. ബഡ്ഗല്‍ഗഞ്ച് പൊലീസ് സ്റ്റേഷനിലെ പാറാവ് ജോലിക്കാരനാണ് കൈലാസ് യാദവ്.

ആദ്യ ഭര്‍ത്താവിന്‍റെ വീട്ടില്‍ തിരിച്ചെത്തിയ പൂജയെ കൈലാസ് യാദവ് വിവാഹം ചെയ്ത കാര്യം അയല്‍ക്കാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും മറച്ചുവച്ചിരുന്നു.

സമൂഹമാധ്യമങ്ങളില്‍ ഇവരുടെ വിവാഹ ചിത്രം വൈറലായതിന് പിന്നാലെ പൊലീസ് സ്റ്റേഷനില്‍ നിന്ന് കൈലാസിന്‍റെ വീട്ടിലെത്തി. എന്നാല്‍ സംഭവത്തില്‍ പരാതി  ലഭിച്ചിട്ടില്ല.

ഇരുവരുടേയും സമ്മതത്തോടെയുള്ള വിവാഹമാണെന്നും പൊലീസ് വിശദമാക്കുന്നു. പരാതി ലഭിച്ചെങ്കില്‍ സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.

Top