വിവാഹേതര ബന്ധമില്ലെന്ന് തെളിയിക്കാന്‍ യുവാവിനെ ചുട്ടു പഴുത്ത ഇരുമ്പുദണ്ഡ് ചുമപ്പിച്ചു; ഒടുവില്‍ ഭാര്യയുടെ പരാതിയില്‍ സംഭവം പുറത്ത്

വിവാഹിതയായ ഒരു സ്ത്രീയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് യുവാവിനെ ചുട്ടുപ്പഴുത്ത ഇരുമ്പുദണ്ഡ് ചുമപ്പിച്ച് ഗ്രാമവാസികള്‍.

തെലങ്കാനയിലെ മുലുഗു മണ്ഡലത്തിലെ ബഞ്ജരപ്പള്ളി ഗ്രാമത്തിലാണ് ജഗനാഥം ഗംഗാധര്‍ എന്നയാള്‍ക്ക് ശിക്ഷ അനുഭവിക്കേണ്ടി വന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭാര്യയുമായി വഴിവിട്ട ബന്ധമുണ്ടെന്നാരോപിച്ചാണ് പരാതിക്കാരന്‍ സമുദായത്തിലെ ആളുകളെ കണ്ടത്. എന്നാല്‍, തനിക്ക് അങ്ങനെയൊരു ബന്ധമില്ലെന്ന് ഗംഗാധര്‍ പറഞ്ഞു.

ഇരു കക്ഷികളോടും 11 ലക്ഷം രൂപ കെട്ടി വയ്ക്കാന്‍ നേതാക്കള്‍ പറയുകയും മൂന്നു മാസം ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. ഒത്തുതീര്‍പ്പുണ്ടാകാത്തതിനെത്തുടര്‍ന്ന് ഈ തീരുമാനത്തിലെത്തുകയായിരുന്നു. ഗംഗാധരനോട് തീയില്‍ ചുട്ട ഇരുമ്പുദണ്ഡ് ചുമന്ന് ചാരിത്ര്യശുദ്ധി തെളിയിക്കാന്‍ സമുദായ നേതാക്കള്‍ ആവശ്യപ്പെടുകയായിരുന്നു.

കുളി കഴിഞ്ഞ് നനഞ്ഞ വസ്ത്രമുടുത്ത് ഗംഗാധരന്‍ തീയുടെ ചുറ്റും മൂന്നു പ്രാവശ്യം നടക്കുകയായിരുന്നു. ഒന്നും സംഭവിച്ചില്ലെങ്കില്‍ നിരപരാധിയാണെന്നായിരുന്നു വിശ്വാസം. ഗംഗാധറിന്റെ കൈയില്‍ പാടുകളൊന്നുമുണ്ടായില്ല.

എന്നാല്‍, സമുദായ നേതാക്കള്‍ ഇതു അംഗീകരിക്കാന്‍ തയാറായില്ല. കുറ്റം സമ്മതിക്കാന്‍ നിര്‍ബന്ധിക്കുകയും തര്‍ക്കങ്ങളുമുണ്ടായി. ഇതേത്തുടര്‍ന്ന് ഗംഗാധരന്റെ ഭാര്യ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Top