ബെംഗളൂരു: സൗന്ദര്യമില്ലെന്നു പറഞ്ഞ് യുവതിയെ ഭർത്താവ് കൊലപ്പെടുത്തി. ഫർസാന ബീഗം എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഭർത്താവാണ് ഫർസാനയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഭർത്താവ് ഖാജ പട്ടേലും കുടുംബവും ഒളിവിലാണ്.
7 വർഷം മുമ്പാണ് ഫർസാന ബീഗവും ഖാജ പട്ടേലും വിവാഹിതരാകുന്നത്. നാലും രണ്ടും വയസുള്ള കുട്ടികളുമുണ്ട്. ഫർസാനയെ ഖാജ പട്ടേൽ നിറത്തിന്റെ പേരിൽ നിരന്തരം കളിയാക്കാറുണ്ടായിരുന്നെന്ന് ഫർസാനയുടെ ബന്ധുക്കൾ പറഞ്ഞു.
എത്ര പൗഡറിട്ടാലും നടിമാരുടെ ഭംഗി കിട്ടില്ലെന്ന് പറഞ്ഞത് എപ്പോഴും ഫർസാനയെ കുറ്റപ്പെടുത്താറുണ്ടെന്നും ബന്ധു പറഞ്ഞു. നിറത്തിന്റെ പേരിൽ കുറ്റപ്പെടുത്തുന്നത് ഫർസാന തന്റെ രക്ഷിതാക്കളെ അറിയിച്ചിരുന്നു. സ്ത്രീധനം കുടുതൽ ആവശ്യപ്പെട്ട് പട്ടേലിന്റെ കുടുംബം പീഡിപ്പിക്കാറുണ്ടെന്നും തങ്ങളുടെ കുടുംബവുമായി മാച്ചാകുന്നില്ലെന്ന് പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞ് നിരന്തരം വഴക്കായിരുന്നു. കെല്ലൂരിലെ പാൽക്കാരൻ ഖൂർഷിദിനെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറം ലോകം അറിയിരുന്നത്.
ഫർസാനയുടെ കുടുംബം മകളുടെ കൊലപാതകത്തിൽ പരാതി നൽകി. കൊലപാതകത്തിന് കേസെടുത്തിട്ടുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും കലബുറഗി റൂറൽ ഡിവൈഎസ്പി ഉമേഷ് ചിക്ക്മാത്ത് പറഞ്ഞു.