ഇന്ത്യക്കാരുടെ ഉംറ തീര്‍ത്ഥാടക സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് ദമ്പതികള്‍ മരിച്ചു

റിയാദ്: കുവൈത്തില്‍ നിന്ന് പോയ ഇന്ത്യക്കാരുടെ ഉംറ തീര്‍ത്ഥാടക സംഘം അപകടത്തില്‍ പെട്ട് ദമ്പതികള്‍ മരിച്ചു.

മഹാരാഷ്ട്ര പൂനെ സ്വദേശി മെഹ്ദി സാബിര്‍ താജ് (43), ഭാര്യ മുംബൈ കാണ്ടിവിളി വൊഹ്‌റ കോളനി സ്വദേശി ബാത്തൂല്‍ സാബിര്‍ (38) എന്നിവരാണ് മരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇവരുടെ മകന്‍ അലി മെഹ്ദി, ഡ്രൈവര്‍ അബ്ബാസ്, ഭാര്യ ഫാത്തിമ എന്നിവര്‍ക്ക് നിസാരപരിക്കേറ്റു. വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം നടന്നത്.

സൗദി കിഴക്കൻ പ്രവിശ്യയിലെ അൽഅഹ്സക്ക് സമീപം അല്‍റഫഅ റോഡിലെ ഹഫറുല്‍ അതശ് മരുഭൂമിയില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മറിയുകയായിരുന്നു.

അല്‍റഫഅ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ചൊവ്വാഴ്ച ഖബറടക്കി.

Top