കാണാനില്ലെന്ന പരാതിയുമായി പോലീസ് സ്റ്റേഷനിൽ, ഭാര്യയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ യുവാവ് അറസ്റ്റിൽ

ഝാർഖണ്ഡ്:  ഭാര്യയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ യുവാവ് അറസ്റ്റിൽ. ഝാർഖണ്ഡിലെ ഗിർദിഹിലാണ് മനീഷ് ബരൻവാൾ എന്നയാളെ പൊലീസ് പിടികൂടിയത്.

കഴിഞ്ഞ  ജനുവരിയിൽ ഇയാൾ  ഭാര്യയെ കാണാനില്ലെന്ന്  പൊലീസിൽ പരാതിനൽകുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയെന്ന് തെളിയുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭാര്യയെ കൊന്ന് സുഹൃത്തിൻ്റെ വീട്ടിൽ  മൃതദേഹം കുഴിച്ചിട്ടെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. മൃതദേഹവശിഷ്ടങ്ങൾ സ്ഥലത്തുനിന്ന് കണ്ടെടുത്തു. സുഹൃത്തിനെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പൊലീസ് അറിയിച്ചു.

Top