യു.പിയില്‍ വീട് ഒഴിപ്പിക്കുന്നതിനിടെ അമ്മയും മകളും പൊള്ളലേറ്റ് മരിച്ചു; പോലീസ് തീയിട്ടെന്ന് ആരോപണം, കൊലപാതകക്കുറ്റത്തിന് കേസെടുത്തു

കാണ്‍പൂര്‍: കൈയേറ്റ ഭൂമിയിലെ വീട് ഒഴിപ്പിക്കുന്നതിനിടെ രണ്ട് സ്ത്രീകള്‍ തീപൊള്ളലേറ്റ് മരിച്ചു. നാല്‍പ്പത്തഞ്ചുകാരിയായ മകളും ഇരുപതുകാരിയായ മകളുമാണ് മരിച്ചത്.

കാണ്‍പൂരിലെ മദൗലി ഗ്രാമത്തിലാണ് സംഭവം. വീട്ടിനുള്ളില്‍ ആളുള്ളപ്പോള്‍ പോലീസ് മനഃപൂര്‍വ്വം തീയിടുകയായിരുന്നെന്ന് കുടുംബം ആരോപിച്ചു. എന്നാല്‍, അമ്മയും മകളും സ്വയം തീ കൊളുത്തി മരിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞെങ്കിലും കൊലപാതകത്തിന് കേസെടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊലപാതക ശ്രമം, സ്വയം മുറിവേല്‍പ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി സബ് ഡിബിഷണല്‍ മജിസ്‌ട്രേറ്റ്, പോലീസ് ഉദ്യോഗസ്ഥര്‍, ബുള്‍ഡോസര്‍ ഓപ്പറേറ്റര്‍ ഉള്‍പ്പെടെ 13 പേര്‍ക്കെതിരെയാണ് കേസ്.

Top