വൈദ്യുതി നിയമഭേദഗതിക്കെതിരെ ആഗസ്റ്റ് പത്തിന് വൈദ്യുതി ജീവനക്കാരുടെ അഖിലേന്ത്യാ പണിമുടക്ക്

സ്വന്തം ലേഖകൻ

കോട്ടയം : ജൂലൈ19നു തുടങ്ങിയ പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ വൈദ്യുതി (ഭേദഗതി )ബിൽ 2021 പാസ്സാക്കുമെന്ന് കേന്ദ്ര ഗവൺമെന്റ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ആഗസ്റ്റ് 10ന് അഖിലേന്ത്യാ പണിമുടക്ക് നടത്തുവാൻ നാഷണൽ കോഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ്&എഞ്ചിനീയേഴ്‌സ്(എൻസിസിഒഇഇഇ)നാഷണൽ ചാ്ര്രപർ തീരുമാനിച്ചിരിക്കുന്നു. പണിമുടക്കിന് മുന്നോടിയായി, പാർലമെന്റ് സമ്മേളനം തുടങ്ങുന്ന ജൂലൈ 19 മുതൽ രാജ്യവ്യാപകമായി വൈദ്യുതി ഓഫീസുകൾക്ക് മുമ്പിൽ വമ്പിച്ച പ്രതിഷേധങ്ങൾനടന്നു വരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നാഷണൽ കോഓർഡിനേഷൻ കമ്മിറ്റിയിലെ മുഴുവൻ ഘടക സംഘടനകളും വേവ്വേറെ പണിമുടക്ക് നോട്ടീസ് നൽകിക്കഴിഞ്ഞു. ആഗസ്റ്റ് 10ന് മുഴുവൻ ഇലക്ട്രിസിറ്റി ഓഫീസുകളിലുമുള്ള ജീവനക്കാർ തെരുവിലിറങ്ങി പ്രകടനം നടത്തും.ആഗസ്റ്റ് 5 ന് ജില്ലയിൽ സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവർ പങ്കെടുത്തുകൊണ്ട് ബഹുജന കൺവെൻഷൻ ഓൺലൈനായി നടന്നു.ജസ്റ്റീസ് KT തോമസ്, കൺവൻഷൻ ഉദ്ഘാടനം ചെയ്തു . കൺവെൻഷൻ അംഗീകരിച്ച പ്രമേയം കേന്ദ്ര ഊർജമന്ത്രിക്ക് അയച്ചുകൊടുത്തിട്ടുണ്ട് . എൻ.സി.സി.ഒ.ഇ.ഇ.ഇ നേതാക്കൾ ശ്രമശക്തി ഭവന് മുമ്പിൽ ധർണ്ണ നടത്തി വരികയാണ്.

സമീപ സംസ്ഥാനങ്ങളിലെ പ്രവർത്തകരും ധർണ്ണയിൽ പങ്കെടുക്കുന്നുണ്ട്. ആഗസ്റ്റ് 10ന് അഖിലേന്ത്യാ പണിമുടക്ക് നടക്കാൻ പോവുകയാണ്.വൈദ്യുതി നിയമ (ഭേദഗതി) ബിൽ പാസ്സാക്കുന്നതിലൂടെ രാജ്യത്തെ വൈദ്യുതി വിതരണ മേഖലയിൽ സ്വകാര്യ കമ്പനികളെ പ്രവേശിപ്പിക്കുവാനാണ് കേന്ദ്ര ഊർജ്ജ മന്ത്രാലയം ശ്രമിക്കുന്നത്. ഒരു പ്രദേശത്ത് തന്നെ ഒന്നിൽ കൂടുതൽ കമ്പനികളെ വൈദ്യുതി വിതരണത്തിന് അനുവദിക്കും. ഇനിമുതൽ വൈദ്യുതി വിതരണത്തിന് ലൈസൻസ് വേണ്ടതില്ല.

കമ്പനികൾ സംസ്ഥാന റെഗുലേറ്ററി കമ്മീഷനിൽ രജിസ്റ്റർ ചെയ്താൽ മതിയാകും. ഒന്നിൽ കൂടുതൽ സംസ്ഥാനങ്ങളിൽ വൈദ്യുതി വിതരണം നടത്തണമെന്നുണ്ടെങ്കിൽ കേന്ദ്ര ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനിൽ രജിസ്റ്റർ ചെയ്താൽ മതി. സംസ്ഥാനങ്ങൾക്ക് യാതൊരു നിയന്ത്രണവും ഉണ്ടാകുകയില്ല. ഇങ്ങനെ വരുന്ന സ്വകാര്യ കമ്പനികൾ നല്ലതോതിൽ ലാഭം ലഭിക്കുന്ന ഉപഭോക്താക്കളെയും നഗരപ്രദേശങ്ങളെയും കയ്യടക്കും. പാവപ്പെട്ടവർക്കും സാധാരണക്കാർക്കും കാർഷിക, ചെറുകിട, വ്യവസായിക ഉപഭോക്താക്കൾക്കും വൈദ്യുതി വിതരണം നടത്തേണ്ട ബാധ്യത, പൊതുമേഖലാ കമ്പനികളുടേതായി മാറും.

ഇതോടെ പൊതുമേഖലാ കമ്പനികൾ തകരും.വൈദ്യുതി ജീവനക്കാർ പിരിച്ചുവിടപ്പെടും. ക്രോസ്സ് സബ്‌സിഡി എടുത്തുകളയുതോടെ സാധാരണക്കാരുടെ വൈദ്യുതി നിരക്ക് പലമടങ്ങ് വർദ്ധിക്കും. പാവപ്പെട്ടവരുടെ സൗജന്യങ്ങളെല്ലാം നിലയ്ക്കും. എല്ലാവരും ഒരേ വില തന്നെ നൽകേണ്ടി വരും.പാവപ്പെട്ടവർ വൈദ്യുതി കണക്ഷൻ ഉപേക്ഷിക്കേണ്ടി വരും.കർഷകർക്കും സൂക്ഷ്മചെറുകിടഇടത്തരം വ്യവസായങ്ങൾക്കും സൗജന്യ നിരക്കിൽ വൈദ്യുതി ലഭിക്കുന്നത് ഇല്ലാതാവും. ഇത് രാജ്യത്തിന്റെ ഉദ്പ്പാദന മേഖലയെ മുരടിപ്പിക്കും.

തൊഴിലില്ലായ്മ കുതിച്ചുയരുന്നതിന് ഇടയാക്കും.വൈദ്യുതി എന്നത് ഭരണഘടനയിലെ സമവർത്തി പട്ടികയിലാണുള്ളത്. കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും അധികാരമുള്ള വിഷയത്തിൽ സംസ്ഥാനങ്ങളെ നോക്കുകുത്തിയാക്കി ഏകപക്ഷീയമായി നിയമ നിർമ്മാണം നടത്തുന്നത് ഫെഡറലിസത്തിന് എതിരാണ്. പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് പോലും വിടാതെ പാർലമെന്ററി നടപടിക്രമങ്ങൾ പോലും കാറ്റിൽ പറത്തിക്കൊണ്ടാണ് കേന്ദ്ര ഗവൺമെന്റ് ഇലക്ട്രിസിറ്റി (ഭേദഗതി) ബിൽ പാസ്സാക്കുവാൻ ശ്രമിക്കുന്നത്. വൈദ്യുതി വിതരണത്തിന് വരുന്ന സ്വകാര്യ കമ്പനികൾ പുതിയ വിതരണ ശൃംഖലകൾ സ്ഥാപിക്കേണ്ടതില്ല.’

നിലവിൽ പൊതുമേഖലാ കമ്പനികളുടെ ഉടമസ്ഥതയിലുള്ളതും രാജ്യത്തെ ജനങ്ങളുടെ നികുതിപ്പണം കൊണ്ട് കെട്ടിപ്പടുത്തതുമായ അതിവിപുലമായ വൈദ്യുതി വിതരണ ശൃംഖലകൾ സ്വകാര്യ കമ്പനികളുടെ ലാഭക്കച്ചവടത്തിനായി വിട്ടുകൊടുക്കപ്പെടും. എത്ര കമ്പനികൾ വന്നാലും നിലവിലുള്ള ലൈനുകളിലൂടെയാവും വൈദ്യുതി വിതരണം ചെയ്യുക. ഇതിലൂടെ എന്ത് അധിക കാര്യക്ഷമതയും ഗുണമേൻമയുമാണ്് കൊണ്ടുവരിക?

ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്ന സേവനം പോലും ലഭിക്കാതാകും. രാജ്യത്ത് സ്വകാര്യവൽക്കരിക്കപ്പെട്ട ഒറീസ്സ അടക്കമുള്ള സംസ്ഥാനങ്ങളിലെയും നിരവധിയായ നഗരങ്ങളിലെയും അനുഭവം ഗവൺമെന്റിന്റെ കണ്ണ് തുറപ്പിക്കേണ്ടതാണ്. അവിടങ്ങളിലെ ല്ലാം സ്വകാര്യകമ്പനികൾ മോശപ്പെട്ട പ്രകടനം കാഴ്ചവെച്ചതിന്റെ ഭാഗമായി അവരെ വിതരണ ചുമതലകളിൽ നിന്നും ഒഴിവാക്കി പൊതുമേഖലാ കമ്പനികളെ ഏൽപ്പിക്കേണ്ടി വന്നു.കേരളത്തിൽ കഴിഞ്ഞ പ്രളയകാലത്ത് 10 ദിവസം കൊണ്ട് 99% കണക്ഷനും പുന:സ്ഥാപിക്കാൻ കഴിഞ്ഞു. സ്വകാര്യ മേഘലനഷ്ടം നികത്താതെ പുന:സ്ഥാപിക്കില്ല.

എന്നാൽ ഈ അനുഭവങ്ങളിൽ നിന്നും പാഠം പഠിക്കാതെ വൻകിട സ്വകാര്യ കോർപ്പ റേറ്റുകൾക്ക് ലാഭം കൊയ്യുന്നതിനുവേണ്ടി രാജ്യ താൽപര്യങ്ങൾ ബലികഴിച്ചു കൊണ്ട് രാജ്യത്തെ വൈദ്യുതി വിതരണ മേഖല സ്വകാര്യവൽക്കരിക്കുന്നതിനുള്ള തീവ്രശ്രമമാണ് കേന്ദ്ര ഗവൺമെന്റ്‌നടത്തുന്നത്. ഈ സാഹചര്യത്തിൽ രാജ്യത്തിന്റെ പൊതുതാൽപര്യം സംരക്ഷിക്കുന്നതിനുവേണ്ടി വൈദ്യുതി ജീവനക്കാർ നടത്തുന്ന പ്രക്ഷോഭം വലിയ തൊഴിലാളിബഹുജന പ്രക്ഷോഭമാക്കി വളർത്തിയെടുക്കുന്നതിന് മുഴുവൻ ജനാധിപത്യ വിശ്വാസികളുടേയും പിന്തുണയും സഹായവും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

Top