ദേശീയ വനിതാ നീന്തല്‍ താരത്തെ മരിച്ച നിലയില്‍; വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണപ്പെട്ടത് ദേശീയ ഗെയിംസ് മെഡല്‍ ജേതാവ്

മുംബൈ: ദേശീയ വനിതാ നീന്തല്‍ താരവും ദേശിയ ഗെയിംസ് മെഡല്‍ഡ ജേതാവുമായി താനിക ധാരയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. റയില്‍വെയില്‍ ക്ലറിക്കല്‍ പോസ്റ്റില്‍ ജോലി ചെയ്ത് വരികയായിരുന്ു താരം. മരണ കാരണം വ്യക്തമായിട്ടില്ല. താനികയെ സന്ദര്‍ശിക്കുന്നതിനായി വീട്ടിലെത്തിയ സുഹൃത്താണ് ഇവര്‍ മരിച്ചതായി കണ്ടെത്തിയത്. ബെല്ലടിച്ചിട്ടും തുറക്കാതെ വന്നതോടെ സംശയം തോന്നിയ ഇയാള്‍ സമീപവാസികളെ വിവരമറിയിട്ടു. തുടര്‍ന്ന് വാതില്‍ തള്ളിത്തുറന്ന് അകത്തു കടക്കുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

സെപ്തംബറില്‍ നടന്ന എഴുപതാമത് ദേശീയ അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പില്‍ താനിക വെള്ളി മെഡല്‍ കരസ്ഥമാക്കിയിരുന്നു. ഇത് കൂടാതെ 2015 ല്‍ തിരുവനന്തപുരത്തുവെച്ച് നടന്ന മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസില്‍ വെങ്കലവും നേടിയിരുന്നു. കൊല്‍ക്കത്തയില്‍ താമസിക്കുന്ന താനികയുടെ മാതാപിതാക്കളെ പോലീസ് വിവരം അറിയിച്ചിട്ടുണ്ട്. വിശദമായ അന്വേഷണത്തിന് ശേഷമേ മരണ കാരണം അറിയുകയുള്ളുവെന്ന് പോലീസ് വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top