തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പാളായിരുന്ന ലക്ഷ്മി നായര്‍ക്കെതിരെ ദേശീയ വനിതാ കമ്മീഷന് രംഗത്തെത്തി. കുട്ടികളില്‍ നിന്നും കമ്മീഷന് മൊഴിയെടുത്തു. വിദ്യാര്‍ഥിനികളെ അപമാനിച്ച ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യണമെന്നാണ് കമ്മീഷന് ആവശ്യപ്പെടുന്നത്.
കമ്മിഷന് അംഗം സുഷമ സാഹുവിന്റെതായിരുന്നു പ്രതികരണം. ലക്ഷ്മി നായര്‍ കോളജില്‍ ഹിറ്റ്ലറെപ്പോലെയാണു പെരുമാറിയത്. ആണ്‍കുട്ടികളുമായി സംസാരിക്കുന്നവരെ മോശക്കാരായി ചിത്രീകരിച്ചു. രേഖാമൂലം പരാതി നല്കാന് വിദ്യാര്‍ഥിനികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അറസ്റ്റ് ആവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മിഷണറെ കാണുമെന്നും സുഷമ സാഹു തിരുവനന്തപുരത്തു പറഞ്ഞു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക