നയൻതാരയ്ക്ക് അടികിട്ടി; വീട്ടിൽ കയറി തല്ലിയത് നിർമാതാവിന്റെ ഗുണ്ടകളെന്നു റിപ്പോർട്ട്

സിനിമാ ഡെസ്‌ക്

മുൻപ് നിശ്ചയിച്ച സിനിമയിൽ നിന്നു പിന്മാറിയതിന്റെ വൈരാഗ്യത്തെ തുടർന്ന് നിർമാതാവ് ഏർപ്പെടുത്തിയ ഗുണ്ടകൾ നയൻതാരയെ വീട്ടിൽ കയറി മർദിച്ചതായി റിപ്പോർട്ട്. മുഖത്തു സാരമായി പരുക്കേറ്റ നയൻതാരയെ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്കു വിധേയയാക്കി.
അജ്ഞാതരായ രണ്ടു പേർ നയൻതാരയെ രണ്ടുദിവസംമുമ്പ് വീട്ടിൽ കയറി തല്ലി എന്നാണ് ചില തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചെന്നൈയിലുള്ള നടിയുടെ വീട്ടിൽ കയറിയായിരുന്നു ആക്രമണമെന്നാണ് പറയുന്നത്. മൂക്കിനും നെറ്റിക്കും ഇടിയേറ്റ നയൻതാരയ്ക്ക് നല്ല രീതിയിൽ പരിക്കേറ്റിട്ടുണ്ടെന്നാണ് കേൾക്കുന്നത്. ഷൂട്ടിംഗിനൊന്നും പോകാൻ കഴിയാതെ വാക്കിംഗ് സ്റ്റിക്ക് ഉപയോഗിച്ചു നടക്കുന്നതായാണ് പറയുന്നത്. എന്നാൽ ഇതുവരെ ഈ വാർത്ത സ്ഥിരീകരിച്ചിട്ടില്ല.

നയൻതാരയുമായി അടുപ്പമുണ്ടായിരുന്ന നടനും നിർമാതാവുമായ ഒരാളാണ് ആക്രമണത്തിന് പിന്നിലെന്ന് പപ്പരാസികൾ പറയുന്നു. എന്നാൽ നയൻസിന്റെ പ്രതികരണം ഇതുവരെ വരാത്തതിനാൽ ഇത് വെറും കെട്ടുകഥയാണെന്ന് വിശ്വസിക്കാനാണ് നയൻസിന്റെ ആരാധകർ പറയുന്നത്.

Top