പ്രേക്ഷകരുടെ നെഞ്ചിടിപ്പ് കൂട്ടാന്‍ തെന്നിന്ത്യന്‍ താരം നയന്‍താര വീണ്ടും ഗ്ലാമര്‍ വേഷത്തില്‍ എത്തുന്നു. ഇത്തവണവും ബിക്കിനിയണിഞ്ഞാണ് വിക്രം വേഷത്തില്‍ മലയാളി താരം എത്തുക.
വിക്രം നായകനാകുന്ന ഇരുമുഗനിലാണ് വര്‍ഷങ്ങള്‍ക്ക് ശേഷം നയന്‍സ് വീണ്ടും ബിക്കിനി അണിഞ്ഞ് എത്തുന്നത്. അജിത്തിന്റെ ബില്ലയില്‍ ബിക്കിനി വേഷത്തിലെത്തിയ നയന്‍താര, ആരംഭം എന്ന ചിത്രത്തിലും ബിക്കിനി അണിഞ്ഞിരുന്നു.
അരിമ നമ്പി എന്ന ചിത്രത്തിന് ശേഷം ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇരുമുഗന്. മലയാളി താരമായ നിത്യാ മേനോനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ഹാരിസ് ജയരാജാണ് ഈണം പകരുന്നത്. ചിത്രത്തില്‍ ഒരു അന്വേഷണ ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് നയന്‍താര എത്തുന്നത്.
ചിമ്പുവിനൊപ്പം അഭിനയിച്ച ഇത് നമ്മ ആള്, ജീവക്കൊപ്പം അഭിനയിച്ച തിരുന്നാള്‍ എന്നിവയാണ് റിലീസിന് തയ്യാറായി നില്ക്കുന്ന നയന്‍സ് ചിത്രങ്ങള്‍. കാര്‍ത്തിയ്ക്കൊപ്പം കശ്മോര, വെങ്കിടേഷിന്റെ തെലുങ്ക് ചിത്രം എന്നിവയാണ് ചിത്രീകരണം പുരോഗമിക്കുന്ന മറ്റു ചിത്രങ്ങള്‍. മലയാളത്തില്‍ മമ്മൂട്ടിക്കൊപ്പമുള്ള പുതിയ നിയമം ഹിറ്റിലേക്ക് നിങ്ങുകയാണ് നേരത്തെ മറ്റൊരു നയന്‍താരം മമ്മൂട്ടി ചിത്രവും ഹിറ്റായിരുന്നു.