50 സെക്കൻഡിന് അഞ്ചു കോടി..! റേറ്റ് കൂട്ടി നയൻതാര

സിനിമാ ഡെസ്‌ക്

ചെന്നൈ: അൻപത് സെക്കൻഡ് മാത്രം നീണ്ടു നിൽക്കുന്ന പരസ്യചിത്രത്തിൽ അഭിനയിച്ചതിനു നയൻതാര വാങ്ങിയ പ്രതിഫലം കേട്ടാൽ ആരും ഞെട്ടും. അഞ്ചു കോടി രൂപ..! രണ്ടു ദിവസം മാത്രം നീണ്ടു നിന്ന ഡിടിഎച്ചിന്റെ പരസ്യത്തിനു വേണ്ടിയാണ് നയൻതാര കോടികൾ പ്രതിഫലമായി വാങ്ങിയത്.
തെന്നിന്ത്യയിൽ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന താരമാണ് നയൻതാര. തമിഴിലും തെലുങ്കിലും ഒരു സിനിമയിൽ അഭിനയിക്കുന്നതിന് നയൻ മൂന്ന് കോടിയ്ക്കും നാല് കോടിയ്ക്കും ഇടയിൽ പ്രതിഫലം വാങ്ങുന്നുണ്ട്.
സിനിമയിൽ തിളങ്ങുന്നതിനൊപ്പം നിരവധി കമ്പനികളുടെ ബ്രാൻഡ് അംബാസിഡറായും, പരസ്യ ചിത്രങ്ങളിലും നയൻ അഭിനയിക്കുന്നുണ്ട്. ജിആർടി ജ്വല്ലറിയുടെ ബ്രാന്റ് അംബാസിഡറായിരുന്നു നയൻ. ഇപ്പോൾ ടാറ്റ സ്‌കൈയുടെയും ബ്രാന്റ് അംബാസിഡറായി എത്തിയതോടെയാണ് അഭിനയിക്കുന്നതിനുള്ള പ്രതിഭലം ഇരട്ടായിയി വർധി്പ്പിച്ചത്.
തനി നാട്ടിൻ പുറത്തുകാരിയായി വന്ന് നയൻതാര ചില്ലറകൾ പെറുക്കി വയ്ക്കുന്ന പരസ്യം. അമ്പത് സെക്കന്റ് മാത്രം ദൈർഘ്യമുള്ള ഈ പരസ്യത്തിൽ അഭിനയിക്കുന്നതിനായാണ് അഞ്ചു കോടി രൂപ നയൻ പ്രതിഫലമായി വാങ്ങിയത്. അമ്പത്ത് സെക്കന്റ് ദൈർഘ്യമുള്ള രണ്ട് ദിവസത്തെ കാൾ ഷീറ്റാണ് ടാറ്റ സ്‌കൈയുടെ പരസ്യത്തിൽ അഭിനയിക്കുന്നതിന് നയൻതാര നൽകിയത്. പരസ്യത്തിന് അഞ്ച് കോടി വാങ്ങിയ നയൻതാര തമിഴ് – തെലുങ്ക് സിനിമയ്ക്ക് വേണ്ടി മൂന്ന് കോടിയ്ക്കും നാല് കോടിയ്ക്കും ഇടയിലാണ് പ്രതിഫലം വാങ്ങുന്നത്. സൗത്ത് ഇന്ത്യയിലെ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നയൻതാര മലയാളത്തിൽ ഒരു കോടിയ്ക്കുള്ളിലാണ് പ്രതിഫലം വാങ്ങുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തമിഴ്, മലയാളം, തെലുങ്ക്, കന്നട ഭാഷകളിലായിട്ടാണ് പരസ്യം സംവിധാനം ചെയ്തത്. വിക്കി ഡോണർ എന്ന ചിത്രം ചെയ്തതിലൂടെ ശ്രദ്ധേയനായ ഷൂജിത് ശങ്കറാണ്പരസ്യം സംവിധാനം ചെയ്തിരിയ്ക്കുന്നത്. ഈ പരസ്യത്തിലൂടെ നയൻ ബോളിവുഡിലും എത്തി എന്ന പ്രത്യേകതയുണ്ട്.

Top