നയന്‍താരയെ വീണ്ടും കല്ല്യാണം കഴിപ്പിച്ച് തമിഴ് മാധ്യമങ്ങള്‍. ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിരുന്ന വിഘ്നേശ് ശിവ നയന്‍താര വിവാഹം വീണ്ടും തമിഴ് മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ പദവിയുള്ള നടി തന്റെ നമ്പര്‍ വണ്‍ നായിക എന്ന സ്ഥാനം നഷ്ട്ടപ്പെടാതി രിക്കാനായി വിവാഹക്കാര്യം അതീവ രഹസ്യമാക്കി വച്ചിരിക്കുന്നത് എന്നാണു വാര്‍ത്ത.
രണ്ടു മാസം മുമ്പ് ഇരുവരും വിവാഹിതരായെന്നും ഇരുവരും ഒരുമിച്ച് ജീവിതം തുടങ്ങി യെന്നുമാണ് റിപ്പോര്‍ട്ട്. ചെന്നൈയിലെ എഴുംപൂരില്‍ നയന്‍താരയുടെ പുതിയ വീട്ടില്‍ ആണ് നയന്‍താരയും വിഘ്‌നേഷ് ശിവയും ജീവിതം തുടങ്ങിയിരിക്കുന്നത്.
നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവയും പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ വരുമ്പോഴും ഇരുതാരങ്ങളോടും ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. പൊതുപരിപാടിയില്‍ ഇരുവരേയും ഒന്നിച്ചു കണ്ടതും ഇരുവരും ഒന്നിച്ചുള്ള ആഘോഷങ്ങളുടെ ചിത്രം ഫേസ്ബുക്ക് വഴി പങ്കുവച്ചതുമൊക്കെ പ്രണയത്തിന്റെ ആക്കം കൂട്ടുന്നുണ്ട്.
വിജയ് ഉള്‍പ്പെടെ പല നായകന്മരുമൊത്ത് അഭിനയിക്കാനുള്ള ഓഫര്‍ നിരസിച്ച നയന്‍താര ഇപ്പോള്‍ നായിക പ്രധാന്യമുള്ള ചിത്രങ്ങളില്‍ മാത്രമേ അഭിനയിക്കുന്നുള്ളു. ഡോറ, ഇമയ്ക്ക നോടികള്‍, അറം, കൊലൈയുതിര്‍കാലം എന്നിവയാണ് നയന്‍താരയുടെ പ്രോജക്ടുകള്‍. വിഘ്‌നേഷ് ശിവ സൂര്യയെ നായകനാക്കി താനാ ചേര്‍ന്ത കൂട്ടം എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ്.