നയന്‍താരയുടെ താരമുല്യം കണ്ട് ഞെട്ടിയിരിക്കുകയാണ് പഴക കാമുകന്മാരായ ചിമ്പുവും പ്രഭുദേവയും. നയന്‍താരയുടെ വളര്‍ച്ചയില്‍ അന്തംവിട്ട് നില്ക്കാനെ ഇവര്‍ക്ക് ആകുന്നുള്ളു. നയന്‍താര സമ്പാദ്യം മുഴുവന്‍ പ്രണയത്തിനുവേണ്ടി നയന്‍താര പ്രഭുദേവയ്ക്ക് നല്‍കിയിരുന്നു. അതുവെച്ച് അദ്ദേഹം സിനിമയുമെടുത്തു. അവസാനം നയന്‍സിനെ തന്നില്‍ നിന്ന് വെട്ടി. അതോടെ ഡിപ്രഷനിലായ നയന്‍താര പിന്നീട് ബോല്ഡായി തിരിച്ചുവരുകയായിരുന്നു. ഇപ്പോള്‍ നയന്‍സിനായി പ്രശസ്ത ബാനറുകള്‍ ലേലം വിളിയ്ക്കുന്നു. പ്രതിഫലത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച്ചയില്ലാത്ത താരം എന്ന നിലയിലാണ് ഇങ്ങനെയൊരു വില പേശല്‍ നയന്‍താര നടത്തുന്നത്.
ഒരു ഇടവേള കഴിഞ്ഞ് വന്നിട്ട് പോലും താരറാണി കിരീടം തിരിച്ച് പിടിയ്ക്കാന്‍ നയന്‍സിന് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. തെന്നിന്ത്യന്‍ ഭാഷകളില്‍ ഒരേപോലെ ഇത്രയും താരമൂല്യമുള്ള നടിമാര്‍ വേറെയില്ല.നയന്‍സ് നായികയായാല്‍ പടം സൂപ്പര്‍ ഹിറ്റ് എന്ന പതിവ് ഇതുവരെ തെറ്റിയിട്ടില്ല. നായികാ പ്രാധാന്യമുള്ള കഥയോ കഥാപാത്രമോ വേണമെന്നില്ല. എന്തിന് മുഴുനീള സാന്നിദ്ധ്യം പോലും വേണ്ട.നയന്‍സ് ഉണ്ടെങ്കില്‍ കാണാന്‍ ആളുകേറും.
തെലുങ്കില്‍ എട്ടുകോടിയ്ക്കാണ് നയന്‍താരയെ നായികയായി ലഭിച്ചത്. മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകള്‍ പോലും പ്രതിഫലത്തിന്റെ കാര്യത്തില്‍ നയന്‍സിന്റെ പിന്നിലാണ്. പുതിയ ചിത്രങ്ങളായ കാഷ്മൊറയില് നാലുകോടിയും ഡോറയില്‍ അഞ്ചു കോടിയുമാണ് നയന്‍സിന്റെ പ്രതിഫലം.സ്വന്തം താരമൂല്യം ഏറ്റവും കൂടുതല്‍ സ്വയം തിരിച്ചറിയുകയും അത് വേണ്ട വിധത്തില്‍ മാര്‍ക്കറ്റ് ചെയ്യുകയും ചെയ്യുന്ന നടിയാണ് നയന്‍ താര.
വ്യക്തിപരമായി പ്രതികൂലമായിരുന്ന ഒരു കാലം കഴിഞ്ഞ് ഒരു ഇടവേളയ്ക്ക് ശേഷം സിനിമയിലേയ്ക്ക് തിരിച്ച് വന്നപ്പോള്‍ നയന്‍സിന്റെ പ്രതിഫലം മൂന്നുകോടിയായിരുന്നു. പ്രമുഖ നായകനടന്മാര്ക്ക് പോലും സ്വപ്നമായ ഈ നേട്ടം സത്യന് അന്തിക്കാടിന്റെ കണ്ടുപിടിത്തമായ ഈ തിരുവല്ലക്കാരിയ്ക്ക് സ്വന്തം. ബാനറുകളുടെ ലേലം വിളി താരത്തിന്റെ പ്രതിഫലം വീണ്ടും കൂട്ടിയിട്ടുണ്ട്.