നയന്‍താരയുടെ പുതിയ കാമുകന് തമിഴ് സംവിധായകന് വിഘ്നേഷ് ശിവനാണെന്ന് ഒരിക്കല്‍ കൂടി ഉറപ്പിച്ച് തമിഴ് മാധ്യമങ്ങള്‍. സൈമ ഫിലിം അവാര്‍ഡില്‍ തുടങ്ങി നാനും റൗഡി താന്‍ എന്ന ചിത്രത്തിന് ശേഷം നയന്‍താര എവിടെ പോയാലും കൂടെ തന്നെ വിഘ്നേശ് ശിവയും ഉണ്ടാകാറുണ്ടെന്നാണ് തമിഴ് മാധ്യമങ്ങള്‍ പറയുന്നത്.
ഏറ്റവും ഒടുവിലായി ജയലളിതയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാനായി രാജാജി ഹാളിലെത്തിയ നയന്താരയ്ക്കൊപ്പം വിഘ്നേശും ഉണ്ടായിരുന്നു. ഇരുവരുടെയും ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയ വഴി പ്രചരിക്കുകയാണ്. വെള്ള വേഷമൊക്കെ ധരിച്ചാണ് നയന്‍താരയും വിഘ്നേശും എത്തിയത്.
നയന്‍താരയും വിഘ്നേശും തമ്മിലുള്ള വിവാഹം ഉടന്‍ നടക്കുമെന്ന വാര്‍ത്തകളും ഏറെ നാളായി പ്രചരിക്കുന്നുണ്ട്. 2017 ല്‍ വിവാഹമുണ്ടാകുമെന്നാണ് ഏറ്റവും ഒടുവിലായി ലഭിക്കുന്ന സൂചന.
മലയാളത്തില്‍ സത്യന് അന്തിക്കാടിന്റെ മനസിനക്കരെയില്‍ നായികയായി തുടക്കം കുറിച്ച ഡയാന മേരി കുര്യനെന്ന നയന്‍താര വളരെ പെട്ടെന്നാണ് തെന്നിന്ത്യയുടെ താരറാണിയെന്ന സിംഹാസനം പിടിച്ചടക്കിയത്.
തമിഴിലേക്കുള്ള രംഗപ്രവേശം മുതല്‍ നയന്‍താര ഗോസിപ്പ് കോളങ്ങളില്‍ സ്ഥിരം നായികയായിരുന്നു. ചിമ്പുവുമായുള്ള പ്രണയവും പ്രണയത്തകര്‍ച്ചയും പിന്നീട് പ്രഭുദേവയുമായുള്ള പ്രണയവും അതിന്റെ തകര്‍ച്ചയുമൊക്കെ നയന്‍സിനെ ഗോസിപ്പ് കോളത്തില്‍ നിറയ്ക്കാറുണ്ട്.