അന്ന് ആ വീഡിയോ ദൃശ്യത്തിന്റെ പേരിൽ വേർ പിരിഞ്ഞവർ വീണ്ടും ഒന്നിക്കുന്നു. സിനിമയിലൂടെ വീണ്ടും ഒന്നിക്കുന്നത് നയൻതാരയും ചിമ്പുവുമാണ്. എന്നാൽ, ഇരുവരും തമ്മിലുള്ള ശത്രുത ഇപ്പോഴും സജീവമായി നിൽക്കുന്നുണ്ടെന്ന സൂചനകളാണ് സെറ്റിൽ നിന്നും കേൾക്കുന്നത്.
നമ്മ ആൾ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായ ശേഷമായിരുന്നു ആദ്യ വെടിപൊട്ടിക്കൽ ചിമ്പു പറയുന്നത് അപ്പാടെ കേൾക്കാൻ പറ്റില്ലായെന്നായിരുന്നു നയൻസ് അന്ന് പറഞ്ഞത്. ചിത്രത്തിൽ ഒരു ഡപ്പാം കൂത്ത് ഡാൻസ് വേണമെന്ന് വാശി പിടിച്ചപ്പോളാണ് നയൻസ് പറ്റില്ലായെന്ന് പ്രതികരിച്ചത്.
സംവിധായകൻ പാണ്ഡിരാജ് കൂടി പാട്ടിന്റെ ആവശ്യമില്ലെന്ന് പറഞ്ഞതോടുകൂടി ആ പ്രശ്നം പരിഹരിക്കപ്പെട്ടു. ചിത്രം റിലീസാകാൻ ദിവസങ്ങൾ ബാക്കിനിൽക്കേ ചിത്രത്തിന്റെ പ്രമോഷനായി ചിമ്പുവിനൊപ്പം പബ്ലിക് ഫോട്ടോകൾ എടുക്കാൻ വരണം എന്ന് ആവശ്യപ്പെട്ടപ്പോൾ നയൻസ് പറ്റില്ലായെന്നാണ് മറുപടി പറഞ്ഞതത്രേ. പിന്നീട് ചിത്രത്തിലെ മറ്റൊരു നായികയായ ആൻഡ്രിയയെ വച്ചാണ് പബ്ലിക് ഫോട്ടോകൾ എടുത്തത്. നയൻസിന്റെ എതിർപ്പിനു കാരണം ചിമ്പു തന്നെയാണെന്നാണ് തമിഴകത്തെ സംസാരം.
ചിമ്പുവിന്റെ പിറന്നാളായ ഇന്ന് ചിത്ത്രിന്റെ ഓഡിയോ ലോഞ്ച് ചെയ്യും. ഇന്നും നയൻസ് വരില്ലായെന്നാണ് കേൾക്കുന്നത്. തിരക്ക് കാരണമാണ് വരാൻ സാധിക്കാത്തതെന്നാണ് നയൻസ് അറിയിച്ചിരിക്കുന്നത്. എന്നാൽ നയൻതാര തിരക്കിലാണെങ്കിലും ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് വരുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നാണ് ചിത്രത്തിന്റെ സംവിധായകൻ പാണ്ഡിരാജ് പറയുന്നത്.