സിനിമാ ഡെസ്‌ക്
തിരുവനന്തപുരം: മലയാളത്തിലും തമിഴിലും ഒരു പോലെ തിളങ്ങി നിന്ന നസ്രിയ നസിം ഫഹദ് ഫാസിലിനെ വിവാഹം കഴിച്ചതോടെ സിനിമയിൽ നിന്നും ഒരിടവേള എടുത്തിരിക്കുകയാണ്. എന്നാൽ, അഞ്ജലി മേനോൻ ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലേയ്ക്കു എത്താനൊരുങ്ങുന്ന നസ്രിയ ഇപ്പോൾ നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. തന്റെ ഭർത്താവ് ഫഹദിനെക്കാളും, സൂപ്പർ താരം മോഹൻലാലിനെക്കാളും ഇഷ്ടം മമ്മൂട്ടിയെയാണെന്നാണ് നസ്രിയ ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുന്നത്.
നസ്രിയ എന്നും മലയാളികളുടെ കുസൃതിക്കുട്ടിയാണ്. താരപരിവേഷമില്ലാതെ വീട്ടിലെ കുട്ടിയെപ്പോലയാണ് നസ്രിയയെ എല്ലാവരും സ്‌നേഹിക്കുന്നത്.
മലയാളത്തിൽ മാത്രമല്ല അങ്ങ് തമിഴിലും നസ്രിയയ്ക്ക് ആരാധകർ ഏറെയാണ്. ഫഹദുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിന്ന നസ്രിയ ഒരു ഗംഭീര തിരിച്ച് വരവിനൊരുങ്ങുകയാണ്.
ഫഹദ് – നസ്രിയ താര ജോഡികൾ ആദ്യമായി ഒന്നിച്ച ബാംഗ്ലൂർ ഡെയ്‌സിന്റെ സംവിധായിക അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ സിനിമാ ലോകത്ത് തിരിച്ചെത്തുകയാണ് നസ്രിയ.പൃഥ്വിരാജ് നായകനായ ചിത്രത്തിൽ പൃഥ്വിയുടെ സഹോദരിയായിട്ടാണ് നസ്രിയ അഭിനയിക്കുന്നത്.
തന്റെ സ്‌റ്റൈൽ ഐക്കൺ ആരാണെന്നതിനുള്ള അവതാരികയുടെ ചോദ്യത്തിന് മറുപടിയായി നസ്രിയ പറയുന്നത് മമ്മൂക്കയുടെ പേരാണ്.മമ്മൂക്ക ഏതു വസ്ത്രം ധരിച്ചാലും അതിനു ഒരു പ്രേത്യേകത ഉണ്ടാവും.സ്‌റ്റൈലിന്റെ കാര്യത്തിൽ മമ്മൂക്ക എന്നും വിസ്മയിപ്പിച്ചിട്ടേ ഉളളൂ. പളുങ്കിന്റെ സമയത്താണ് ഞാൻ മമ്മൂക്കയെ ആദ്യമായി കാണുന്നത്.അന്നത്തെ ആ സ്‌നേഹം ഇന്ന് കാണുമ്പോഴും മമ്മൂക്കക്ക് ഉണ്ട്.അത് പോലെ ദുൽഖർ സൽമാനും അമൽ സൂഫിയയുമായി നള ബന്ധം ആണെന്നും ഒരു കുടുംബം പോലെ ആണെന്നും നസ്രിയ കൂട്ടിച്ചേർക്കുന്നു.