നസ്രിയ ഗർഭിണിയെന്നു സൂചന; പുതിയ രണ്ടു സിനിമകളിൽ നിന്നു ഫഹദ് പിന്മാറി: അച്ഛനാകാനുള്ള തയ്യാറെടുപ്പിൽ താരം

സിനിമാ ഡെസ്‌ക്

ആലപ്പുഴ: സിനിമാ താരം ഫഹദ് ഫാസിലിന്റെ ഭാര്യയും, നായികയുമായ നസ്രിയ നസിം ഗർഭിണിയെന്നു സൂചന. ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ദിവസം നസ്രിയ എത്തിയതായി ഓൺലൈൻ മാധ്യമത്തിലാണ് വാർത്ത വന്നത്. ഇതേ തുടർന്നു അടുത്ത മാസത്തേയ്ക്കു കരാർ ഒപ്പിടാനിരുന്ന രണ്ടു ചിത്രങ്ങളിൽ നിന്നു ഫഹദ് ഫാസിൽ പിന്മാറിയതോടെയാണ് നസ്രിയ ഗർഭിണിയാണെന്ന രീതിയിൽ വാർത്ത പ്രചരിപ്പിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

naz
കഴിഞ്ഞ ദിവസം ഫഹദിന്റെയും നസ്രിയയുടെയും കുടുംബാംഗങ്ങൾ ഒന്നിച്ച് ഇരുവരുടെയും ഫഌറ്റിൽ എത്തുകയും ചെയ്തിരുന്നു. ഇതോടെയാണ് ചർച്ചകൾ സജീവമായത്. അടുത്തിനിടെ പ്രമുഖ മലയാളം മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ തന്റെ മൻ എങ്ങിനെ ഉള്ള ആളാകണം എന്നത് സംബന്ധിച്ചു നസ്രിയ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് നസ്രിയ ഗർഭിണിയാണെന്ന രീതിയിലുള്ള ചർച്ചകൾ സജീവമായത്.
നസ്രിയയും ഫഹദും പങ്കെടുക്കാൻ നേരത്തെ നിശ്ചിയിച്ചിരുന്ന ചില പൊതു ചടങ്ങുകളിൽ നിന്നും ഇരുവരും കഴിഞ്ഞ ആഴ്ച പിൻമാറിയിരുന്നു. ഇത്തരത്തിൽ വ്യാപകമായ രീതിയിൽ ചടങ്ങുകളിൽ നിന്നു പിന്മാറുകയും ഫഹദ് സിനിമയിൽ നിന്നു മാറുകയും ചെയ്തതോടെയാണ് നസ്രിയ ഗർഭിണിയാണെന്ന രീതിയിൽ വാർത്ത പ്രചരിപ്പിച്ചത്. ഇരുവരുടെയും കുടുംബവുമായി അടുത്ത ബന്ധമുള്ള സിനിമാ താരം കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ചുള്ള സൂചനകൾ സത്യമാണെന്ന രീതിയിൽ പ്രതികരിച്ചിരുന്നു. എന്നാൽ, കുടുംബം ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കാൻ ഇനിയും തയ്യാറായിട്ടില്ല.

Top