വീട്ടിൽ കയറിയ പുലിയെ കുടുക്കിയ 22 കാരൻ; പരിക്കേൽക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്

ഉത്തര്‍പ്രദേശിലെ ബോപൂര ഗ്രാമത്തിലിറങ്ങിയ പുലിയില്‍ നിന്നും ഗ്രാമവാസികളെ രക്ഷിച്ച 22 കാരനായ അങ്കിത്താണ് ഇപ്പോള്‍ ഗ്രാമത്തിലെ താരം. വന്യജീവികള്‍ മനുഷ്യര്‍ താമസിക്കുന്ന ഇടങ്ങളിലെത്തിയാല്‍ എങ്ങനെ നേരിടാമെന്ന് നാഷണല്‍ കേഡറ്റ് കോറില്‍ (എന്‍സിസി) നിന്ന് ലഭിച്ച പരിശീലനമാണ് നിരവധിപേരുടെ ജീവന്‍ രക്ഷിക്കാന്‍ ഈ ബിരുദ വിദ്യാര്‍ത്ഥിയെ സഹായിച്ചത്.

വ്യാഴാഴ്ച്ച രാത്രി 8.30ഓട് കൂടിയാണ് മൂന്നുപേരെ അക്രമിച്ച പുലി അങ്കിത്തിന്റെ അമ്മാവന്‍ ധര്‍മപാല്‍ സിങ് പ്രജാപതിയുടെ വീട്ടിലേക്ക് ഓടിക്കയറിയത്. അവസരോചിതമായി പ്രവര്‍ത്തിച്ച് അങ്കിത്ത് പുലിയെ വീടിനുള്ളിലെ മുറിയില്‍ പൂട്ടിയിട്ടാണ് വലിയ അപകടം ഒഴിവാക്കിയത്. തന്‍റെ അനന്തരവന്‍ അന്ന് വീട്ടില്‍ ഉണ്ടായിരുന്നില്ലെങ്കില്‍ എന്താണ് സംഭവിക്കുക എന്നത് ഓര്‍ക്കാന്‍ കൂടി സാധിക്കുന്നില്ലെന്ന് അങ്കിത്തിന്റെ അമ്മാവന്‍ പറഞ്ഞു. ഇതുതന്നെയാണ് അതിര്‍ത്തി ഗ്രാമമായ ബോപൂര ഗ്രാമത്തിലെ ജനങ്ങളും പറയുന്നത്. ധര്‍മപാല്‍ സിങിന്റെ മകള്‍ കഷ്ടിച്ചാണ് പുലിയുടെ ആക്രമണത്തില്‍ നിന്ന രക്ഷപ്പെട്ടത്. പുലി അങ്കിത്തിനു നേരെയും തിരിഞ്ഞിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മനുഷ്യര്‍ താമസിക്കുന്ന ഇടത്ത് വന്യജീവികള്‍ എത്തിയാല്‍ എങ്ങിനെയാണ് നേരിടേണ്ടത് എന്നതിനെ കുറിച്ച് എനിക്ക് എന്‍സിസിയില്‍ നിന്നും പരിശീലനം ലഭിച്ചിരുന്നു. അക്രമകാരിയായ മൃഗത്തെ എതെങ്കിലും മൂലയിലേക്ക് മാറ്റി നിര്‍ത്തണമെന്നും അടച്ചുറപ്പുള്ള സ്ഥലത്ത് കയറ്റി പൂട്ടിയിടണമെന്നും അറിയാമായിരുന്നു. എന്‍സിസിയില്‍ നിന്നും ലഭിച്ച പരിശീലനമാണ് ഇന്നലെ ഉപയോഗിച്ചത്

Top