രണ്ടുകാല്‍ മതി രണ്ടെണം മുറിച്ചുമാറ്റൂ…നാലുകാലുള്ള ഒരു യുവാവിന്റെ അഭ്യര്‍ത്ഥന

ശരീരത്തില്‍ രണ്ടു കാലുകള്‍ അധികമായാല്ലോ….ഒന്ന് ചിന്തിച്ചി നോക്കു ഇങ്ങനെയുള്ളവരുടെ ജീവിതത്തെ കുറിച്ച്…. അത്തരമൊരു ദുര്യോഗമാണ് ഉത്തര്‍പ്രദേശുകാരനായ അരുണ്‍കുമാറിനെ കാത്തിരുന്നത്. 22 വയസ്സിലെത്തിയ അരുണ്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ ഡോക്ടര്‍മാരോട് അഭ്യര്‍ത്ഥിക്കുകയാണ്. ‘എനിക്ക് രണ്ടുകാല്‍ മതി. രണ്ടെണ്ണം മുറിച്ചുമാറ്റൂ’.
ശരീരത്തിന് പിന്‍ഭാഗത്ത് പൂര്‍ണവളര്‍ച്ചയില്ലാത്ത രണ്ടു കാലുകളുമായാണ് അരുണ്‍ ജനിച്ചത്. ഇതിലൊരുകാലിന്റെ വളര്‍ച്ച പണ്ടുതന്നെ മുരടിച്ചു. മറ്റൊന്ന് മുട്ടിന്റെ ഭാഗത്തുവച്ച് വളഞ്ഞ നിലയിലാണ്. തന്റെ വൈകല്യം പരിഹരിച്ചുതരാന്‍ ഡോക്ടര്‍മാരോട് സോഷ്യല്‍ മീഡിയയിലൂടെ അരുണ്‍ നടത്തിയ അഭ്യര്‍ത്ഥന ഏറെക്കുറെ ഫലം കണ്ടിട്ടുണ്ട്.

ഡല്‍ഹിയിലെ ഫോര്‍ട്ടിസ് ആശുപത്രിയിലെ സ്പെഷലിസ്റ്റ് ഡോക്ടര്‍മാര്‍ അരുണിനെ സഹായിക്കാന്‍ മുന്നോട്ടുവന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായി കുറെ പരിശോധനകളും കഴിഞ്ഞു. തന്റെ വികലമായ രണ്ടു കാലുകള്‍ മുറിച്ചുനീക്കിയാല്‍ സാധാരണ ജീവിതം നയിക്കാനാകുമെന്ന് അരുണും പ്രതീക്ഷിക്കുന്നു. ഡോക്ടര്‍മാര്‍ ശസ്ത്രക്രിയക്ക് തയ്യാറാണെങ്കില്‍ താനും റെഡിയാണെന്ന അരുണ്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


തന്റെ പിന്നിലുള്ള കാലുകള്‍ അരുണിന് ചലിപ്പിക്കാനാവില്ല. എന്നാല്‍, അവയുടെ ഭാരം അരുണിന്റെ നടത്തം പോലും അസാധ്യമാക്കിയിരിക്കുകയാണ്. എല്ലായ്പ്പോഴും ഈ ഭാരം പേറി നട്ടെല്ലിനും തകറാറുസംഭവിച്ചിട്ടുണ്ട്. ജനിച്ചപ്പോള്‍ ഒരേ വളര്‍ച്ചയുള്ളവയായിരുന്നു നാലുകാലുകളുമെന്ന് അമ്മ കോകിലാ ദേവി പറയുന്നു. പല ആശുപത്രികളിലും കൊണ്ടുപോയെങ്കിലും അധികമുള്ള കാലുകള്‍ മുറിച്ചുമാറ്റുന്നത് അപകടമാകുമെന്ന നിലപാടിലായിരുന്നു ഡോക്ടര്‍മാരെന്നും അവര്‍ പറഞ്ഞു. പിന്നീട് മനസ്സ് മടുത്തതോടെ മകന്‍ ഇങ്ങനെ ജീവിക്കട്ടെയെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് അച്ഛന്‍ രാം പറഞ്ഞു.

ഫോര്‍ട്ടിസ് ആശുപത്രിയിലെ ഓര്‍ത്തോപ്പെഡിക് സര്‍ജന്‍ ഡോ. ഹെര്‍മന്ത് ശര്‍മ അരുണിന് പുതിയ പ്രതീക്ഷ നല്‍കിയിട്ടുണ്ട്. എംആര്‍ഐ, സിടി സ്‌കാനുകള്‍ പൂര്‍ത്തിയാക്കിയ ഡോക്ടര്‍, അധികമുള്ള കാലുകള്‍ എത്രത്തോളം ശരീരത്തോട് ചേര്‍ന്നിട്ടുണ്ടെന്ന് മനസ്സിലാക്കാനുള്ള ശ്രമത്തിലാണിപ്പോള്‍.

Top