വിമതനാകാനില്ല; പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തകള്‍; കോണ്‍ഗ്രസിനായി മുഴുവന്‍ സമയവും പ്രചാരണത്തിനുണ്ടാകുമെന്നും നിബു ജോണ്‍

കോട്ടയം: പുതുപ്പള്ളിയില്‍ വിമത സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന വാര്‍ത്ത തള്ളി കോണ്‍ഗ്രസ് നേതാവ് നെബു ജോണ്‍. തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്ന് നിബു പറഞ്ഞു. ആരാണ് ഇത്തരം കഥകള്‍ പ്രചരിപ്പിക്കുന്നതെന്ന് അന്വേഷിക്കണം. കോണ്‍ഗ്രസിനായി മുഴുവന്‍ സമയവും പ്രചാരണത്തിനുണ്ടാകുമെന്നും നിബു വ്യക്തമാക്കി.

ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായിരുന്ന നിബു വിമതനായി മത്സരിക്കുമെന്നായിരുന്നു വാര്‍ത്ത. മുന്‍ പുതുപ്പള്ളി പഞ്ചായത്ത് പ്രസിഡന്റായ നിബു ഉമ്മന്‍ ചാണ്ടിയുടെ കുടുംബവുമായി ഏറെ നാളായി അകല്‍ച്ചയിലാണ്. ഓര്‍ത്തഡോക്‌സ് സഭാംഗമായ നിബു മത്സരരംഗത്ത് വന്നാല്‍ പരമ്പരാഗത യു.ഡി.എഫ് വോട്ടുകളില്‍ വിള്ളല്‍ വീഴുമെന്ന അശങ്ക നേതൃത്വത്തിനുണ്ടായിരുന്നു. നിബുവിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ നേതൃത്വം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിമതനാവാനില്ലെന്ന് നിബു അറിയിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top