നെടുമ്പാശേരി വിമാനത്താവളത്തിനു പുതിയ ടെര്‍മിനല്‍: കരാറായി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പുതിയ അന്താരാഷ്ട്ര ടെര്‍മിനലിന്റെ മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, പബ്‌ളിക് ഹെല്‍ത്ത് സിസ്റ്റം കരാര്‍ സ്റ്റെര്‍ലിങ് ആന്‍ഡ് വില്‍സണിന്. ഇന്ത്യയിലെ പ്രമുഖ എം.ഇ.പി കമ്പനിയായ ഷപോര്‍ജി പല്‌ളോന്‍ജി ഗ്രൂപ്പിന്റെ ഭാഗമാണ് സ്റ്റെര്‍ലിങ് ആന്‍ഡ് വില്‍സണ്‍.
രാജ്യത്തെ പ്രഥമ ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവളമായ സിയാല്‍, യാത്രക്കാരുടെ എണ്ണത്തില്‍ ഇന്ത്യയിലെ നാലാമത്തെ വലിയ വിമാനത്താവളമാണ്. പുതിയ അന്താരാഷ്ട്ര ടെര്‍മിനലിന്റെ ബില്‍റ്റ് അപ് ഏരിയ 15,00,000 ചതുരശ്ര അടിയാണ്.എച്ച്.ടി, എല്‍.ടി ഉള്‍പ്പെടെ ഇലക്ട്രിക്കല്‍ ഇന്‍സ്റ്റലേഷന്‍ ജോലികള്‍, എയര്‍കണ്ടീഷണിങ്, ഫയര്‍ പ്രൊട്ടക്ഷന്‍, ബില്‍ഡിങ് മാനേജ്‌മെന്റ് സിസ്റ്റം, പ്‌ളംബിങ്, വെര്‍ട്ടിക്കല്‍ ആന്‍ഡ് ഹൊറിസോണ്ടല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സിസ്റ്റം എന്നിവയാണ് കരാറില്‍ ഉള്ളത്. അറ്റകുറ്റപ്പണിയും ഇതില്‍ ഉള്‍പ്പെടും.18 മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ഗ്രൂപ് വൈസ് പ്രസിഡന്റ് പ്രസന്ന സരാംബാലെ പറഞ്ഞു.
പുതിയ ടെര്‍മിനല്‍ പൂര്‍ത്തിയാകുന്നതോടെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ആഴ്ചയില്‍ ആയിരത്തോളം വിമാന സര്‍വിസ് നെടുമ്പാശ്ശേരിയില്‍നിന്ന് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ.

Top