വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്നയാള്‍ വെടിയേറ്റ് മരിച്ച സംഭവം; പ്രതികള്‍ മനപൂര്‍വ്വം വെടിവച്ച് കൊന്നതെന്ന് പോലീസ്

ഇടുക്കി: മാവടിയില്‍ വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്നയാള്‍ വെടിയേറ്റ് മരിച്ച സംഭവം പ്രതികള്‍ മനപൂര്‍വ്വം വെടിവച്ച് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. മാവടി സ്വദേശി സണ്ണിയാണ് കൊല്ലപ്പെട്ടത്. കേസില്‍ മാവടി സ്വദേശി തകിടിയില്‍ സജി ജോണ്‍, പാറത്തോട് അശോകവനം സ്വദേശി ബിനു ബേബി, മുനിയറ സ്വദേശി കല്ലിടുക്കില്‍ വിനീഷ് മനോഹരന്‍ എന്നിവരെ കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയിരുന്നു.

പിടിയിലായ സജിയാണ് സണ്ണിയെ വെടിവെച്ചത്. നായാട്ടിനിടെ മൃഗത്തെ വെടിവെച്ചപ്പോള്‍ മാറിക്കൊള്ളുകയായിരുന്നുവെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ പ്രതികളില്‍ ഒരാളായ ബിനുവിനെ മുമ്പ് ചാരയ കേസില്‍ അറസ്റ്റു ചെയ്തിരുന്നു. ചാരായ വാറ്റ് സംബന്ധിച്ച വിവരം നല്‍കിയത് സണ്ണിയാണെന്നാണ് ഇവര്‍ കരുതിയിരുന്നത്. സജിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ബിനു ചാരായം വാറ്റിയത്. ഇതാണ് വൈരാഗ്യത്തിന് കാരണം. കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top