മെഡിക്കൽ പ്രവേശനത്തിന് ഇനിമുതൽ ഒറ്റ പരീക്ഷ; സംസ്ഥാന സര്‍ക്കാരിന്റെ പ്രവേശ പരീക്ഷ അസാധുവായി

ന്യൂ ഡൽഹി: മെഡിക്കൽ പ്രവേശനത്തിന് ഈ വർഷം മുതൽ ഏകീകൃത പരീക്ഷ (നാഷണൽ എലിജബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് ) നടത്താൻ സുപ്രീംകോടതി ഉത്തരവ്. രണ്ടുഘട്ടമായി പരീക്ഷ നടത്താനാണ് സിബിഎസ്ഇ തീരുമാനം. ആദ്യ പരീക്ഷ മെയ് ഒന്നിനാണ്. രണ്ടാമത്തേത് ജൂൺ 24നും. ഫലപ്രഖ്യാപനം ഒാഗസ്റ്റ് 17ന് നടക്കും. ഇതോടെ സംസ്ഥാന സര്‍ക്കാരിന്റെ മെഡിക്കല്‍ പ്രവേശ പരീക്ഷ അസാധുവായി.

സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി. വിദ്യാർഥികൾ ഇനി വിവിധ പ്രവേശന പരീക്ഷകൾ എഴുതേണ്ടതില്ല. ന്യൂനപക്ഷ സ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകമാണെന്ന് കോടതി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ വർഷംതന്നെ പൊതുപ്രവേശന പരീക്ഷ നടത്താൻ തയാറാണെന്നു കേന്ദ്രസർക്കാരും മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയും (എംസിഐ) സുപ്രീംകോടതിയിൽ വ്യക്‌തമാക്കിയിരുന്നു. സമയക്രമം വ്യാഴാഴ്ച അറിയിക്കാൻ ജഡ്‌ജിമാരായ അനിൽ ആർ.ദവെ, ശിവകീർത്തി സിങ്, ആദർശ് കുമാർ ഗോയൽ എന്നിവരുടെ ബെഞ്ച് നിർദേശിച്ചിരുന്നു.

Top