പുരുഷന്മാരെക്കാള് സ്ത്രീകൾ അല്പം സൗന്ദര്യ ബോധം ഉള്ളവർ ആണ്. പണ്ട് കാലം മുതലേ ആ ചട്ടക്കൂടിൽ ആണ് സ്ത്രീകൾ ജനിച്ചു വീഴുന്നത് തന്നെ. നല്ല വസ്ത്രങ്ങൾ അണിഞ്ഞു ചമഞ്ഞൊരുങ്ങി സുന്ദരി ആയി നടക്കേണ്ടവർ ആണ് സ്ത്രീകൾ എന്ന് വിധി എഴുതി. വർഷങ്ങളായി അത് തുടർന്ന് പോവുകയാണ്. സൌന്ദര്യം ആഗ്രഹിക്കാത്ത സ്ത്രീകൾ ആരും തന്നെ ഉണ്ടാവില്ല. സ്വന്തം സൗന്ദര്യത്തിനു ക്ഷതമേൽക്കുന്ന ചോദ്യങ്ങൾ സ്ത്രീകൾക്ക് സഹിക്കാനാവില്ല. എന്നാല്‍ വിജയ് ടി വി ചാനലാണ് സ്ത്രീ സൗന്ദര്യത്തെ അളക്കാൻ ശ്രമിച്ചു പുലിവാൽ പിടിച്ചിരിക്കുന്നത്. നിയാ നാനാ എന്ന വിജയ് ടി വി പരിപാടിയിലൂടെ കേരളത്തിലെ സ്ത്രീകൾ ആണോ തമിഴ് സ്ത്രീകൾ ആണോ കൂടുതൽ സുന്ദരിമാർ എന്ന സംവാദം നടത്തി ഇരിക്കുകയാണ്. എന്നാൽ ഈ എപ്പിസോഡിന്റെ പ്രോമോ വീഡിയോക്ക് സോഷ്യൽ മീഡിയയിൽ ലഭിച്ച കടുത്ത വിമർശനങ്ങളും പ്രതിഷേധങ്ങളും അതിനു പുറമെ പോലീസ് പരാതിയും എപ്പിസോഡ് റദ്ധാക്കാൻ ചാനൽ അധികൃതരെ നിർബന്ധിതരാക്കി.