മരിച്ചവരുടെ വസ്തുക്കള്‍ വീട്ടില്‍ സൂക്ഷിക്കാമോ എന്ന ചോദ്യത്തോടൊപ്പം പാടില്ല എന്ന് ശാസ്ത്രം പറയുന്നു.നമുക്ക് പ്രിയപ്പെട്ടവരുടെ മരണശേഷം അതില്‍ നിന്നും മാനസികമായി മുക്തമാവാന്‍ സമയം കൂടുതലെടുക്കും എന്നതാണ് സത്യം. പലപ്പോഴും പഴയ ജീവിതത്തിലേക്ക് തിരിച്ച് പോവാന്‍ പലര്‍ക്കും സമയം ഒരുപാട് വേണ്ടിവരും. മരിച്ചവര്‍ ഉപയോഗിച്ചിരുന്ന വസ്തുക്കളും മറ്റും അവരെക്കുറിച്ചുള്ള നമ്മുടെ ഓര്‍മ്മകള്‍ക്ക് പലപ്പോഴും വേദന വര്‍ദ്ധിപ്പിക്കുകയേ ചെയ്യുകയുള്ളൂ.
എന്നാല്‍ പണ്ടുള്ളവര്‍ പറഞ്ഞ് കേട്ടിട്ടില്ലേ മരിച്ചവരുടെ ചിത്രങ്ങളും അവരുപയോഗിച്ച വസ്തുക്കളും വീട്ടില്‍ വെയ്ക്കാന്‍ പാടില്ല എന്ന്. ഇത്തരത്തില്‍ പറയുന്നത് എന്തുകൊണ്ടാണ് എന്ന് നിങ്ങള്‍ക്കറിയാമോ? അതിനു പിന്നില്‍ നിരവധി കാരണങ്ങള്‍ ഉണ്ട്. വാസ്തുശാസ്ത്രപരമായ ചില കാര്യങ്ങള്‍ നോക്കാം.
വാച്ച്
പലപ്പോഴും മരിച്ചവര്‍ ഉപയോഗിച്ചിരുന്ന വാച്ച് പലരും ഓര്‍മ്മയ്ക്കായി സൂക്ഷിക്കുകയും പലപ്പോഴയും അത് ഉപയോഗിക്കുകയും ചെയ്യുന്നവരുണ്ട്. എന്നാല്‍ ഇത് ഉപയോഗിക്കുന്നവരില്‍ പോലും നെഗറ്റീവ് ഊര്‍ജ്ജം നിറയ്ക്കുകയാണ് ചെയ്യുന്നത്.
മുത്തശ്ശിമാരുടെ കോളാമ്പി
പഴയ വസ്തുക്കള്‍ എന്ന രീതിയിലും അതിനോടുള്ള വൈകാരികമായ അടുപ്പം കൊണ്ടും പലരും സൂക്ഷിച്ച് വെയ്ക്കാറുണ്ട്. എന്നാല്‍ ഇതെല്ലാം വീട്ടിലേക്ക് ദോഷകരമായ കാര്യങ്ങളാണ് ചെയ്യുന്നത് എന്നതാണ് സത്യം.പലരും ഉപയോഗിച്ചിരുന്ന എന്നാല്‍ അവരുടെ മരണശേഷം ഉപയോഗശൂന്യമായിപ്പോയ പല വസ്തുക്കളും ഉണ്ടാവും. ഇത് ദോഷകരമായ ഊര്‍ജ്ജം പ്രവഹിക്കുന്ന വസ്തുക്കളായിരിക്കും പലപ്പോഴും. അതുകൊണ്ട് തന്നെ പിന്നീട് ഇവ ഉപയോഗിക്കുന്നത് നല്ലതല്ല.
കണ്ണാടി
പലപ്പോഴും പ്രായമായി മരിക്കുന്നവരാണെങ്കില്‍ അവരുപയോഗിച്ചിരുന്ന കണ്ണാടി വീട്ടില് സൂക്ഷിക്കുന്നത് നല്ലതല്ല. ഇത് വീട്ടില്‍ നെഗറ്റീവ് ഊര്‍ജ്ജം നിറയ്ക്കുന്നു എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ കണ്ണാടി ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക.
മരിച്ചവരുടെ പടങ്ങള്‍ പൂജാമുറിയില്‍ വേണ്ട
പലരും മരിച്ചവരുടെ പടങ്ങള്‍ പൂജാമുറിയില്‍ ദൈവങ്ങള്‍ക്കൊപ്പം വെയ്ക്കുന്നത് കാണാറുണ്ട്. എന്നാല്‍ ഇതൊരു തെറ്റായ പ്രവണതയാണ്. പൂജാമുറി എപ്പോഴും സന്തോഷത്തിന്റേയും ഭക്തിയുടേയും ഇടമാണ്. അതുകൊണ്ട് തന്നെ പൂജാമുറിയില്‍ മരിച്ചവരുടെ പടങ്ങള്‍ വെയ്ക്കുന്നത് ദോഷത്തിന് കാരണമാകുന്നു.മരിച്ചവരുപയോഗിച്ചിരുന്ന വസ്ത്രങ്ങളും ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെടേണ്ട ഒന്നാണ്.
മരിച്ചവര്‍ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍
വൈകാരികമായ അടുപ്പം പലര്‍ക്കും ഉണ്ടാക്കുന്നു. ഇത് പലതരത്തില്‍ ആരോഗ്യപരമായി പ്രശ്‌നമാകുകയും ചെയ്യുന്നു.