
ആന്ധ്രാപ്രദേശില്‍ സര്‍ക്കാറിനെ വിമര്‍ശിക്കുന്നവര്‍ക്ക് പണി കിട്ടും. സര്‍ക്കാറിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനം ഉന്നയിക്കുന്നവരുടെ മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി. വിമര്‍ശിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കാന്‍ ടി.ഡി.പി ജനറല്‍ സെക്രട്ടറിയും സംസ്ഥാന ഐ.ടി മന്ത്രിയുമായ നര ലോകേഷ് നിര്‍ദ്ദേശം നല്‍കി. മുഖ്യധാരാ മാധ്യമങ്ങള്‍ നമ്മുടെ നിയന്ത്രണത്തിലാണ്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ നമുക്ക് നിയന്ത്രണമില്ല. അവിടെ നമുക്കെതിരെ പ്രചരണം നടക്കുന്നുണ്ട്. അത് നിയന്ത്രിക്കണംനര ലോകേഷ് പറഞ്ഞു.
പാര്‍ട്ടി യോഗത്തിലാണ് ലോകേഷ് ഇക്കാര്യം പറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചാല്‍ അത് മറ്റുള്ളവര്‍ക്ക് ഒരു മുന്നറിയിപ്പാകുമെന്നും മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ മകന്‍ കൂടിയായ നര ലോകേഷ് പറഞ്ഞു. തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പരിഹാസങ്ങളാണ് സോഷ്യല്‍ മീഡിയയിലെ വിമര്‍ശകര്‍ക്കെതിരെ തിരിയാന്‍ ലോകേഷിനെ പ്രേരിപ്പിച്ചത്.
ഭരണഘടനാ ശില്‍പ്പി ഡോ. ബി.ആര്‍ അംബേദ്കറുടെ ജന്മദിനമായ ഏപ്രില്‍ 14ന് ലോകേഷ് ചരമവാര്‍ഷിക സന്ദേശം നല്‍കിയിരുന്നു. ഇതിനെതിരെ സോഷ്യല്‍ മീഡിയില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതില്‍ പ്രകോപിതനായാണ് ലോകേഷ് സോഷ്യല്‍ മീഡിയയിലെ വിമര്‍ശകര്‍ക്കെതിരെ രംഗത്ത് വന്നത്.