വീ​ട്ടു​പ​റമ്പി​ൽ കൃ​ഷി​പ്പ​ണി​ക്കി​ടെ ഷോ​ക്കേ​റ്റ് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. ചെമ്പേരി വൈദ്യൂത സെക് ക്ഷൻ ഓഫീസിലെ അനാസ്ഥക്കെതിരെ ജനരോഷം

കണ്ണൂർ :വീട്ടുപറന്പിൽ കൃഷിപ്പണിയിലേർപ്പെട്ടിരുന്ന ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു.  കെ എസ്‌ ഇ ബിയുടെ അനാസ്ഥ ഒരു കുടുംബത്തെ അനാഥമാക്കി .പലതവണ ആവശ്യപ്പെട്ടിട്ടും മരണകരമായ അപകട മുന്നറിയിപ്പ് ഉണ്ടായിട്ടും അഹങ്കാരികളായ ജീവനക്കാരുടെ കെടുകാര്യസ്ഥതയാണ് ഒരു സാധാ കർഷകന്റെ ജീവിതം ബലികൊടുക്കേണ്ട അവസ്ഥയിൽ എത്തിച്ചത് .ഏരുവേശി പഞ്ചായത്തിൽപ്പെട്ട ഏറ്റുപാറയ്ക്കടുത്ത് കോട്ടക്കുന്ന് കുഴിക്കാട്ടുമലയിലെ ചക്കാങ്കൽ അഗസ്റ്റിൻ (ജോണി-53) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം മൂന്നോടെയായിരുന്നു സംഭവം.  അയൽവാസിയുടെ വീട്ടിലേക്ക് വൈദ്യൂതി എത്തിക്കാൻ ലൈൻ കൊണ്ടുപോയിരുന്നത് ജോണിയുടെ പുരയിടത്തിലൂടെയായിരുന്നു. അയൽവാസി താമസം മാറിയതോടെ ഉപേക്ഷിക്കപ്പെട്ട വീട്ടിലേക്കുള്ള വൈദ്യൂതി ബന്ധം ഒഴിവാക്കിയിരുന്നെങ്കിലും ലൈനിലെ വൈദ്യൂതി വിഛേദിച്ചിരുന്നില്ല. ഇന്നലെ ( 9 ബുധൻ ) ഉച്ചകഴിഞ്ഞ് മൂന്നോടെ പുരയിടത്തിൽ റബ്ബറിനു വളം ഇട്ടു കൊണ്ടിരിക്കേ ജോണിയുടെ കൈവശമുണ്ടായിരുന്ന ഇരുമ്പു പിടിയുള്ള തൂമ്പ കാടുകൾക്കിടയിൽ പൊട്ടിവീണു കിടന്ന ലൈൻ കമ്പിയിൽ അബദ്ധത്തിൽ തട്ടിയാണ് വൈദ്യൂതാഘാതമേറ്റത്.സംഭവം കാണാനിടയായ ഭാര്യയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികൾ ഉടൻ തന്നെ പയ്യാവൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.കൂടിയാന്മല പോലീസ് ഇൻക്വസ്റ്റ് തയ്യാറാക്കിയ മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.JOHNY ETTUPARA
അയൽവാസിയുടെ വീട്ടിലേക്ക് വൈദ്യുതി എത്തിക്കാൻ ലൈൻ വലിച്ചിരുന്നത് ജോണിയുടെ പുരയിടത്തിലൂടെയായിരുന്നു. അയൽവാസി താമസം മാറിയതോടെ ആൾത്താമസമില്ലാതായ വീട്ടിലേക്കുള്ള വൈദ്യുതിബന്ധം ഒഴിവാക്കിയിരുന്നെങ്കിലും ലൈനിലെ വൈദ്യുതി വിച്ഛേദിച്ചിരുന്നില്ല.ഏറെ നാളുകളായി കൃഷിയിടത്തിലൂടെ ഉപയോഗമില്ലാതെ കടന്നു പോയിരുന്ന ലൈൻ മാറ്റിത്തരണമെന്ന് ചെമ്പേരി വൈദ്യൂത സെക് ക്ഷൻ ഓഫീസിൽ അപേക്ഷ നൽകുകയും പല തവണ നേരിട് ആവശ്യപ്പെടുകയും ചെയ്തിടും നടപടി ഉണ്ടായില്ലെന്ന് വീട്ടുകാർ പറഞ്ഞു.കെ.എസ്.ഇ.ബി അധികൃതരുടെ അലംഭാവമാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചു. മരണ വിവരമറിഞ്ഞ് ചെമ്പേരി ഇലക്ടിസിററിയിൽ നിന്നും ജീവനക്കാരെത്തിയെങ്കിലും നാട്ടുകാരുടെ ശക്തമായ പ്രതിഷേധം മൂലം വൈദ്യൂതി കമ്പി നീക്കം ചെയ്യുവാൻ അവരെ അനുവദിച്ചില്ല. രയരോം പന്നകത്തിൽ കുടുംബാംഗം സിൽവിയാണ് മരിച്ച ജോണിയുടെ ഭാര്യ’മക്കൾ: നീതു, നിധിൻ, നൈസ് ( നഴ്സിംഗ് വിദ്യാത്ഥിനി – ധനലക്ഷ്മി – കണ്ണൂർ), നിജിൻ (വിദ്യാത്ഥി നിർമ്മല ഹയർ സെക്കണ്ടറി സ്കൂൾ – ചെമ്പേരി, നിബി ൻ (വിദ്യാത്ഥി – നെല്ലിക്കു റ്റി ഹൈസ്കൂൾ), നിഖിൽ (വിദ്യാത്ഥി-നെല്ലിക്കുററി യു.പി.സ്കൂൾ. മരുമകൻ: റോബിൻ തെക്കേൽ (ആര്യ പറമ്പ്)’ സഹോദരങ്ങൾ: ഏലിയാമ്മ, കോസഫ്, ഫ്രാൻസീസ്, ചിന്നമ്മ, ബേബി, മേരി

Top