തന്റെ പേരുപയോഗിച്ച് ചിലർ സമൂഹമാധ്യമത്തിൽ ആളുകളെ പറ്റിക്കുന്നു – നേഹ സക്സേന

കൊച്ചി:ചുരുങ്ങിയ കാലം കൊണ്ട് ദക്ഷിണേന്ത്യയിൽ ശ്രദ്ധേയയായ നടിയാണ് നേഹ സക്സേന . തന്റെ പേരുപയോഗിച്ച് ചിലർ സമൂഹമാധ്യമത്തിൽ ആളുകളെ പറ്റിക്കുന്നു എന്ന് അവര്‍ പറഞ്ഞു. ഫേസ്ബുക്ക്‌ പോസ്റ്റിലാണ് നേഹ ഇക്കാര്യമറിയച്ചത്.

തന്റെ സുഹൃത്താണെന്നും ബന്ധുവാണെന്നും പറഞ്ഞ് പലരും സമൂഹ മാധ്യമങ്ങളിൽ ബന്ധങ്ങൾ സ്ഥാപിക്കുന്നു. ഇത്തരക്കാരെ വിശ്വസിക്കരുത്. കേരളത്തിലുള്ളവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും താരം അറിയിക്കുന്നു.മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, കസബ എന്നീ സിനിമകളിലൂടെയാണ് നേഹ ശ്രദ്ധേയയായത്. ടെലിവിഷൻ ഷോകളുടെയും ഭാഗമായിരുന്നു. സഖാവിന്റെ പ്രിയ സഖി എന്ന നേഹ നായികയായ സിനിമ ഇപ്പോൾ തീയേറ്ററുകളിലുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top