സിനിമയിലേയ്ക്ക് ക്ഷണിക്കുന്നവരുടെ ലക്ഷ്യം മറ്റും പലതുമാണെന്ന് തുറന്നടിച്ച് നേഹ സക്‌സേന; സഹകരിച്ചില്ലെങ്കില്‍ സിനിമയില്‍ നിന്ന് പുറത്താക്കും

കൊച്ചി: സിനിമാഭിനയത്തിന്റെ പേരില്‍ വിളിക്കുന്നവര്‍ പലരും ലക്ഷ്യംവയ്ക്കുന്നത് മറ്റുപലതുമാണെന്ന് നേഹ സക്‌സേനയുടെ വെളിപ്പെടുത്തല്‍. പ്രമുഖ മോഡല്‍ കൂടിയായ സ്നേഹ കാസ്റ്റിങ് കൗച്ചിന്റെ പേരില്‍ തനിക്കുണ്ടായ അനുഭവങ്ങളെ കുറിച്ച് മനോരമയുടെ ഐ മി മൈസെല്‍ഫ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. മോഹന്‍ലാല്‍ ചിത്രത്തില്‍ ജൂലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നേഹയ്ക്ക് പറയാനുള്ള സിനിമയിലെ അണിയറകഥകളെ കുറിച്ചാണ്.

കഥ പറയാന്‍ വേണ്ടി വിളിക്കും.. കഥ കേള്‍ക്കുകയും ഇഷ്ടപ്പെടുകയും നമ്മള്‍ കരാറില്‍ ഒപ്പു വയ്ക്കുകയും ചെയ്യും. അതിന് ശേഷം ഒന്നോ രണ്ടോ ദിവസം കഴിഞ്ഞ് സിനിമാ ചര്‍ച്ചയ്ക്കാണെന്നും പറഞ്ഞ് വിളിക്കും. അവിടെ അവരുമായി സഹകരിച്ചില്ലെങ്കില്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തുകയേ രക്ഷയുള്ളൂ. തെറ്റ് ചെയ്യാന്‍ ഞാന്‍ തയ്യാറല്ലായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടരെ തുടരെ ഓഡിഷന് പങ്കെടുക്കുകയും അവസാന നിമിഷം വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തത് കാരണം അവസരങ്ങള്‍ നഷ്ടപ്പെടുകയും ചെയ്ത ധാരാളം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കഥ കേള്‍ക്കുകയും ഇഷ്ടപ്പെടുകയും കരാറില്‍ ഒപ്പു വയ്ക്കുകയും ചെയ്തു. പിന്നീട് സിനിമാ ചര്‍ച്ചയ്ക്കാണെന്നും പറഞ്ഞ് വിളിച്ച് അവര്‍ പലതും ആവശ്യപ്പെട്ടു. എനിക്ക് എന്റെ കഴിവില്‍ വിശ്വാസമുള്ളതുകൊണ്ട് ധൈര്യമായി നോ പറയാന്‍ സാധിച്ചു. ഒടുവില്‍ ഞാന്‍ ഓഡീഷന് പോകുന്നത് നിര്‍ത്തി. ഓരോ കലാകാരിക്കും ആ ധൈര്യം വേണം എന്നാണ് നേഹ പറയുന്നത്.neha-3
പ്രശസ്തിക്കും പണത്തിനും വേണ്ടി ചിലര്‍ എന്തിനും തയ്യാറാകും. അത് വളരെ തെറ്റാണ്. തെറ്റായ കാര്യത്തിന് നോ പറയാനുള്ള ധൈര്യം പെണ്‍കുട്ടികള്‍ക്കുണ്ടാകണം. നിങ്ങളെ ആരും നിര്‍ബന്ധിക്കുന്നില്ല. എളുപ്പവഴി നോക്കുമ്പോഴാണ് തെറ്റ് സംഭവിക്കുന്നത്. ഇത്തരത്തില്‍ ചിലര്‍ തയ്യാറാകുമ്പോള്‍ കഴിവുള്ളവര്‍ക്ക് അവസരം നശഷ്ടപ്പെടുന്നുവെന്നും നേഹ പറഞ്ഞു.

സിനിമാ ലോകം മോശമാണെന്ന തെറ്റിദ്ധരാണ ചിലര്‍ക്കുണ്ടാവും. എന്നാല്‍ മോശമായി ഈ മേഖലയെ സമീപിക്കുന്നവര്‍ക്ക് മാത്രമേ അതുള്ളൂ. ആത്മാര്‍ത്ഥമായി സിനിമയെ സമീപിക്കുന്നവരുണ്ട്. ഇത്തരം കാസ്റ്റിങ് കൗച്ചുകള്‍ അത്തരക്കാരെയാണ് അപമാനിക്കുന്നതെന്നും നേഹ വ്യക്തമാക്കി.
ഉത്തരേന്ത്യന്‍ മോഡലായ നേഹ സക്‌സാന രണ്ടേ രണ്ട് ചിത്രങ്ങള്‍ മാത്രമേ മലയാളത്തില്‍ ചെയ്തിട്ടുള്ളൂ, രണ്ടും മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം. കസബ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളത്തിലെത്തിയ നേഹയുടേതായി ഏറ്റവുമൊടുവില്‍ റിലീസായത് മോഹന്‍ലാലിനൊപ്പം അഭിനയിച്ച മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രമാണ്. മലയാളത്തില്‍ തനിക്ക് നല്ല അവസരങ്ങളാണ് ലഭിച്ചതെന്നും നേഹ പറയുന്നു.

Top