ഇതാണ് സെല്‍ഫി !..ഒരുപോലെയുള്ള അപരിചിതര്‍ അവിചാരിതമായി കണ്ടുമുട്ടിയപ്പോള്‍

സെല്‍ഫികളുടെ ലോകത്ത് സമ്യപ്പെടുത്താനാവാത്ത ഒരു റിക്കോര്‍ഡ് !..ഒരേപോലെയുള്ള രണ്ടു വ്യക്തികള്‍ അവിചാരിതമായി നേരിട്ട് കണ്ടുമുട്ടിയപ്പോള്‍ ..അതും ഒന്നിച്ചു ഒരേസീറ്റില്‍ യാത്ര ചെയ്യാന്‍ എത്തിയപ്പോള്‍ പിറന്നത് ‘തകര്‍ക്കുവാന്‍ ആവാത്ത് ഒരു ‘പുതിയ സെല്‍ഫി’എന്നു വേണമെങ്കില്‍ പറയാം .ഒരു മുന്‍പരിചയവും ഇല്ലാത്ത, ക്‌ളോണ്‍ എന്നു വിളിക്കാവുന്ന തരത്തില്‍ സാമ്യതയുള്ളയാള്‍ ലോകത്തിന്റെ മറ്റൊരിടത്ത്‌ നിന്നും അപ്രതീക്ഷിതമായി നേരെ നേരെ മുന്നില്‍ എത്തുകയായിരുന്നു.അയര്‍ലന്റുകാരനായ നീല്‍ ഡഗ്‌ളസിന്‌ സംഭവിച്ചതും ഇതു തന്നെ .നീല്‍ ഡഗ്‌ളസ് ലണ്ടനില്‍ നിന്നുള്ള തന്റെ ഡ്യൂപ്പിനേയും കൂട്ടി ഒന്നാന്തരം ഒരു സെല്‍ഫി എടുത്തു.അതായിരിക്കും സെല്‍ഫികളുടെ ലോകത്തിലെ ഏറ്റവും ചൂടന്‍ !..Neil Duglas and Rober

ഒരു കണ്ണാടിയില്‍ കാണുന്നത്ര സാമ്യതയുള്ള തന്റെ ഡ്യൂപ്പിനെ സ്‌റ്റാന്‍സ്‌റ്റെഡില്‍ നിന്നും ഗാല്‍വേയിലേക്കുള്ള യാത്രയ്‌ക്കിടയില്‍ റ്യാന്‍ എയര്‍ വിമാനത്തില്‍ വെച്ചായിരുന്നു നീല്‍ ഡഗ്‌ളസ്‌ കണ്ടുമുട്ടിയത്‌. ഇരുവരും തൊട്ടടുത്ത സീറ്റുകളില്‍ വന്നിരുന്നപ്പോള്‍ ആദ്യം സഹയാത്രികര്‍ക്ക്‌ തോന്നിയത്‌ വിസ്‌മയമായിരുന്നു. എന്നാല്‍ ഇവര്‍ക്ക്‌ തമ്മില്‍ മുന്‍പരിചയമേ ഇല്ല എന്നത്‌ കേട്ടപ്പോള്‍ അവര്‍ ഞെട്ടുകയും ചെയ്‌തു. ചെമ്പന്‍ താടിവെച്ച്‌ മുടി വലത്തേക്ക്‌ ചീകിയൊതുക്കിയ ഇരുവരും ബുക്ക്‌ ചെയ്‌തിരുന്നതും ഒരേ ഹോട്ടലായിരുന്നു. ഇവരില്‍ ഒരാള്‍ അയര്‍ലന്റ്‌ ഗ്‌ളാസ്‌ഗോ സ്വദേശിയായ 32 കാരന്‍ നീല്‍ ഡഗ്‌ളസാണ്‌. മറ്റേയാള്‍ ലണ്ടന്‍ കാരനും. നീല്‍ എടുത്ത ഇരുവരും ചേര്‍ന്ന സെല്‍ഫി വൈറലായിട്ടുണ്ട്‌.
എന്തായാലും ലണ്ടനിലെ വയര്‍മീഡിയ ഡയറക്‌ടര്‍ ലീ ബീറ്റി ട്വിറ്ററില്‍ പോസ്‌റ്റ് ചെയ്‌ത ചിത്രത്തിനും ആരാധകര്‍ ഏറെയിട്ടുണ്ട്‌. ”രണ്ടു പേരും ഒരാളാണോ?ചിത്രത്തില്‍ നിന്നും കണ്ണെടുക്കാന്‍ തോന്നുന്നില്ല. ഇവരില്‍ വലത്ത്‌ ഇരിക്കുന്നത്‌ സുഹൃത്തിന്റെ ഭര്‍ത്താവാണ്‌. ഇടതുവശത്തിരിക്കുന്നത്‌ അപരിചിതനും.” അവര്‍ ട്വിറ്ററില്‍ കുറിച്ചു. ഇവരുടെ അതേ പാതയിലാണ്‌ അനേകം ഫോളോവേഴ്‌സും. അതേസമയം ഏറ്റവും രസകരം ഇവരേപ്പോലിരിക്കുന്ന മൂന്നാമത്തെയാള്‍ ഇതായെന്ന്‌ പറഞ്ഞ്‌ അതേ പോലിരിക്കുന്ന മൂന്നാമത്തെയാളുടെ ഫോട്ടോ കൂടി ട്വിറ്ററില്‍ എത്തി എന്നതാണ്‌.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top