നിയോ ബാങ്കിങ് പ്ലാറ്റ്ഫോമിന്‍റെ ബീറ്റ പതിപ്പുമായി ഫ്രീചാര്‍ജ്

കൊച്ചി: പ്രമുഖ ഡിജിറ്റല്‍ ധനകാര്യ സേവന ദാതാക്കളായ ഫ്രീചാര്‍ജ് തങ്ങളുടെ നിയോ ബാങ്കിങ് പ്ലാറ്റ്ഫോമിന്‍റെ ബീറ്റ പതിപ്പ് അവതരിപ്പിച്ചു. പുതിയ പ്ലാറ്റ്ഫോമിന്‍റെ നിര്‍മിതിക്കായി ഉപയോക്താക്കളെ പങ്കാളികളാകാന്‍ ക്ഷണിച്ചിട്ടുണ്ട്. സൈന്‍ അപ്പ് പ്രക്രിയ ആരംഭിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ നിലവിലുള്ള ഉപയോക്തൃ അടിത്തറയില്‍ നിന്ന് 18,000 പ്രതികരണങ്ങള്‍ ലഭിച്ചു. ഇനിയും ഇത് ഏറുമെന്ന് പ്രതീക്ഷിക്കുന്നു.

പുതുതലമുറയുടെ അഭിലാഷങ്ങളും ലക്ഷ്യങ്ങളും കണക്കിലെടുത്ത് ഫ്രീചാര്‍ജിന്‍റെ നിയോ ബാങ്കിങ് പ്ലാറ്റ്ഫോം ബീറ്റ ഉപയോക്താക്കള്‍ക്ക് നൂതനമായ ബാങ്കിങ് അനുഭവം സൃഷ്ടിക്കുന്നതിന് അതിലെ ടൂളുകളും സവിശേഷതകളും ഉപയോഗിച്ച് ആവശ്യമായ ഫീഡ് ബാക്ക് നല്‍കാന്‍ അവസരം ഒരുക്കിയിട്ടുണ്ട്. പുതുതലമുറയ്ക്ക് അവരുടെ സമ്പാദ്യത്തിനും വായ്പാ ആവശ്യങ്ങള്‍ക്കും ഏറ്റവും അനിയോജ്യമായ ടൂളുകളുള്ള ഒരു ബാങ്കിങ് പ്ലാറ്റ്ഫോം സൃഷ്ടിച്ചെടുക്കാന്‍ ഈ പങ്കാളിത്ത പ്രവര്‍ത്തനത്തിലൂടെ സാധ്യമാകും.

ഒറ്റ പ്ലാറ്റ്ഫോമില്‍ സൗകര്യപ്രദവും വ്യക്തിഗതവും വിവിധ ബാങ്കിങ് പേയ്മെന്‍റുകള്‍, നിക്ഷേപം, ക്രെഡിറ്റ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ലഭ്യമാക്കുന്ന പുതിയ സംവിധാനമാണ് നിയോ ബാങ്കുകളെന്നും ഉല്‍പ്പന്നം നിര്‍മ്മിക്കാന്‍ സഹായിക്കുന്ന ഡിജിറ്റല്‍ വിദഗ്ദ്ധരായ ഉപയോക്താക്കള്‍ അവരുടെ ആവശ്യകതകളെക്കുറിച്ച് നന്നായി മനസ്സിലാക്കാന്‍ തങ്ങളെ സജ്ജരാക്കുക മാത്രമല്ല, ഉല്‍പ്പന്ന സംയോജനത്തെ തടസമില്ലാത്തതാക്കുന്ന വിവരങ്ങളുടെ ഒഴുക്ക് അനായാസമാക്കുകയും ചെയ്യുമെന്നും ആദ്യ ആഴ്ചയില്‍ ലഭിച്ച സൈനപ്പുകളില്‍ നിന്നു തന്നെ നിയോ ബാങ്കുകളോടുള്ള ഉപഭോക്താക്കളുടെ താല്‍പര്യം വ്യക്തമായെന്നും ഫ്രീചാര്‍ജ് എംഡിയും സിഇഒയുമായ സിദ്ധാര്‍ഥ് മേത്ത പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിയോ ബാങ്ക് ഉപയോക്താക്കളെ അവരുടെ സമ്പത്ത് മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സജ്ജരാക്കുമെന്ന് മാത്രമല്ല, നിലവിലെ അവസ്ഥയെ വെല്ലുവിളിക്കുകയും പ്രായോഗികമായ ഒരു ബാങ്കിംഗ് അനുഭവം സൃഷ്ടിക്കുകയും ചെയ്യും. പ്ലാറ്റ്ഫോമിന്‍റെ ഫൈനല്‍ പതിപ്പ് പൂര്‍ണ കെവൈസി സേവിങ്സ് അക്കൗണ്ട്, ഫിക്സഡ് ഡിപ്പോസിറ്റുകള്‍, ആവര്‍ത്തന നിക്ഷേപങ്ങള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, വ്യക്തിഗത വായ്പകള്‍, ഇപ്പോള്‍ വാങ്ങുക പിന്നീട് പണം നല്‍കുക, ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ നല്‍കും. സാമ്പത്തിക ആരോഗ്യ സ്ഥിതി, മാനേജ്മെന്‍റ് പ്ലാറ്റ്ഫോം ലക്ഷ്യം തുടങ്ങിയ ടൂളുകളും വാഗ്ദാനം ചെയ്യുന്നു.

Top