ലോകത്തു ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും പ്രായമേറിയ വ്യക്തി സുഭാഷ് ചന്ദ്രബോസിന്റെ ഡ്രൈവര്‍; തിരിച്ചറിഞ്ഞത് 116ാം വയസില്‍

അസംഗര്‍: ഉത്തര്‍പ്രദേശിലെ അസംഗറിലുള്ള ഇന്ത്യന്‍ സ്വാതന്ത്രസമര സേനാനിയും സുഭാഷ് ചന്ദ്രബോസിന്റെ ഡ്രൈവറുമായിരുന്ന കേണല്‍ നിസ്സാമുദ്ദിനാണ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യന്‍.
ജനുവരിയില്‍ 112ആം വയസില്‍ മരിക്കും വരെ ജപ്പാന്റെ യസുട്ടാരോ കോയ്ഡയായിരുന്നു ലോകം അറിഞ്ഞ ഏറ്റവും പ്രായമുള്ള മനുഷ്യന്‍. എന്നാല്‍ അതിലും പ്രായമുള്ള മനുഷ്യന്‍ ഇന്ത്യയിലുണ്ടെന്ന് അറിഞ്ഞത് ഒരു ബാങ്ക് അക്കൗണ്ട് നേടാനുള്ള നിസ്സാമുദ്ദിന്റെ ശ്രമത്തിലാണ്.

116ആം വയസ്സില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബാങ്ക് അക്കൗണ്ട് നേടാന്‍ കേണല്‍ നിസ്സാമുദ്ദിന്‍ എത്തിയതോടെയാണ് കാര്യം പുറം ലോകം ശ്രദ്ധിക്കുന്നത്. തിരിച്ചറിയല്‍ കാര്‍ഡ് പ്രകാരം കേണലിന്റെ ജനനം 1900ല്‍ ആണ്. അങ്ങനെയെങ്കില്‍ 116 വയസും മൂന്ന് മാസവും കൊണ്ട് ലോകത്തിലെ ഏറ്റവും പ്രായമുള്ള മനുഷ്യനാണ് ഈ ഇന്ത്യന്‍ സ്വാതന്ത്രസമര സേനാനി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

107 വയസുകാരി ഭാര്യ അജ്ബുനീഷയ്‌ക്കൊപ്പം ജോയിന്റ് അക്കൗണ്ടാണ് നിസാമുദ്ദിന്‍ തുറന്നത്. ഇതോടെ വാര്‍ത്ത പരന്നു. പ്രദേശവാസികള്‍ വരെ ഈ പ്രായാധിക്യ നേട്ടത്തിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍.

നേതാജിയുടെ ഡ്രൈവറായി പ്രവര്‍ത്തിച്ച് സ്വാതന്ത്രസമരത്തില്‍ പങ്കാളിയായങ്കെിലും നിസാമുദ്ദിനെ സ്വാതന്ത്രസമര സേനാനിയായി അംഗീകരിച്ചത് 2013ല്‍ മാത്രമാണ്. 2014ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇദ്ദേഹത്തിന്റെ കാല്‍ തൊട്ട് വന്ദിച്ചാണ് ആദരവര്‍പ്പിച്ചത്.

Top