തോല്‍വി: നെതര്‍ലന്‍ഡ്‌സ് യൂറോയുടെ ദുഖമാകുന്നു

ആംസ്റ്റര്‍ഡാം: ആക്രമണ ഫുട്‌ബോളിന്റെ വക്താക്കളെന്ന വിശേഷണമുള്ള നെതര്‍ലന്‍ഡ്‌സ് 2016 ഫ്രാന്‍സ് യൂറോ കപ്പ് ഫുട്‌ബോളിനില്ല. യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് എയില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് പ്ലേ ഓഫിനു പോലും അര്‍ഹത നേടാനായില്ല ലോകകപ്പ് സെമിഫൈനലിസ്റ്റുകളായ നെതര്‍ലന്‍ഡ്‌സിന്. സൂപ്പര്‍ താരം റോബിന്‍ വാന്‍ പെഴ്‌സിയുടെ സെല്‍ഫ് ഗോളില്‍ ചെക്ക് റിപ്പബ്ലിക്കിനോട് 32ന് തോറ്റു മടങ്ങി ഓറഞ്ച് സൈന്യം. സ്വന്തം കാണികള്‍ക്കു മുന്നില്‍ ഈ നാണക്കേടെന്നത് അവരെ തീര്‍ത്തും നിരാശരാക്കി. ഗ്രൂപ്പ് എയില്‍ ജയിച്ചാല്‍ മാത്രം പോര തുര്‍ക്കിയുടെ തോല്‍വിയും വേണമെന്ന നിലയില്‍ പന്തു തട്ടാനിറങ്ങിയ നെതര്‍ലന്‍ഡ്‌സിന് പക്ഷേ, കണക്കെടുപ്പിന് കാക്കേണ്ടി വന്നില്ല. കാദെര്‍ബെക്ക്, സുരല്‍ എന്നിവരുടെ ഗോളും വാന്‍പെഴ്‌സിയുടെ സെല്‍ഫ് ഗോളും ചെക്ക് റിപ്പബ്ലിക്കിന് ജയവും ഗ്രൂപ്പിലെ ഒന്നാം സ്ഥാനവും സമ്മാനിച്ചു. ക്ലാസ് യാന്‍ ഹണ്ടലറും, വാന്‍ പെഴ്‌സിയും ഓറഞ്ചു പടയുടെ ആശ്വാസം. ദേശീയ ടീമിനായി 50ാം ഗോള്‍ കുറിച്ചെങ്കിലും, അതിനേക്കാള്‍ സെല്‍ഫ് ഗോളിന്റെ പേരിലാകും വാന്‍ പെഴ്‌സിയും ആരാധകരും ഈ മത്സരത്തെ വിലയിരുത്തുക. ഗ്രൂപ്പില്‍നിന്ന് രണ്ടാം സ്ഥാനക്കാരായി ഐസ്‌ലന്‍ഡും, ഗ്രൂപ്പുകളിലെ മികച്ച മൂന്നാം സ്ഥാനക്കാര്‍ എന്ന നിലയില്‍ തുര്‍ക്കിയും യോഗ്യത നേടി. ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാര്‍ ഐസ് ലന്‍ഡിനെ 10ന് വീഴ്ത്തിയാണ് തുര്‍ക്കി മുന്നേറിയത്. ഇന്നലത്തെ മറ്റു മത്സരങ്ങളില്‍ ബെല്‍ജിയം 31ന് ഇസ്രയേലിനെ തുരത്തിയപ്പോള്‍, ഇറ്റലി 21ന് നോര്‍വെയെ കീഴടക്കി. ബള്‍ഗേറിയ മടക്കമില്ലാത്ത രണ്ടു ഗോളിന് അസര്‍ബെയ്ജാനെ തോല്‍പ്പിച്ചു. കസാഖിസ്ഥാന്‍ ലാത്‌വിയയെയും (10), വെയ്ല്‍സ് അന്‍ഡോറയെയും (20), ക്രൊയേഷ്യ മാള്‍ട്ടയെയും (10) കീഴടക്കി. 2016 യൂറോ കപ്പിന് യോഗ്യത നേടിയ ടീമുകള്‍ ആതിഥേയര്‍ഫ്രാന്‍സ് ഗ്രൂപ്പ് ഒന്നാം സ്ഥാനക്കാര്‍ചെക്ക് റിപ്പബ്ലിക്ക്, ബെല്‍ജിയം, സ്‌പെയ്ന്‍, ജര്‍മനി, ഇംഗ്ലണ്ട്, വടക്കന്‍ അയര്‍ലന്‍ഡ്, ഓസ്ട്രിയ, ഇറ്റലി, പോര്‍ച്ചുഗല്‍. രണ്ടാം സ്ഥാനക്കാര്‍ഐസ്‌ലന്‍ഡ്, വെയ്ല്‍സ്, സ്ലൊവാക്യ, പോളണ്ട്, സ്വിറ്റ്‌സര്‍ലന്‍ഡ്, റൊമാനിയ, റഷ്യ, ക്രൊയേഷ്യ, അല്‍ബേനിയ. മികച്ച മൂന്നാം സ്ഥാനക്കാര്‍തുര്‍ക്കി പ്ലേ ഓഫ്‌ബോസ്‌നിയ ആന്‍ഡ് ഹെര്‍സെഗോവിന, ഉക്രെയ്ന്‍, അയര്‍ലന്‍ഡ് റിപ്പബ്ലിക്, സ്ലൊവേന്യ, ഹംഗറി, സ്വീഡന്‍, നോര്‍വെ, ഡെന്‍മാര്‍ക്ക്.

Top