50 രൂപയുടെ പുതിയ നോട്ടുകൾ ഉടൻ പുറത്തിറക്കുമെന്ന് റിസർവ് ബാങ്ക് ഒാഫ് ഇന്ത്യ (ആർബിഐ) അറിയിച്ചു.
ആർബിഐ ഗവർണർ ആർ. ഊർജിത് പട്ടേലിന്റെ ഒപ്പോടുകൂടിയ മഹാത്മാ ഗാന്ധി (പുതിയത്) സീരിയസിൽ ഉൾപ്പെടുന്ന നോട്ടുകളാണ് പുറത്തിറക്കുക.
എന്നാൽ പഴയ നോട്ടുകൾ വിപണിയിൽ തുടരുമെന്നും ആർബിഐ അറിയിച്ചു.
പുതിയ ആയിരം രൂപ നോട്ടുകള്‍ പുറത്തിറക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്ന് അടുത്തിടെ സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് വ്യക്തമാക്കിയിരുന്നു.
കർണാടകയിലെ ഹംപി ചരിത്ര സ്മാരകത്തിന്റെ ചിത്രം ആലേഖനം ചെയ്തതാണ് പുതിയ നോട്ട്. ഫ്ലൂറസെന്റ് നീലയാണ് നോട്ടിന്റെ നിറം. 66 എംഎം 135 എംഎം ആണ് വലിപ്പം.
നോട്ടിന്റെ നടുഭാഗത്തായിരിക്കും മഹാത്മാഗാന്ധിയുടെ ചിത്രം. ഇതിന് വലതു വശത്തായി ഗവര്‍ണറുടെ ഒപ്പും അശോക സ്തംഭവും കാണാം.
മുകള്‍ ഭാഗത്ത് ഇടതുവശത്തും താഴ്ഭാഗത്ത് വലതു വശത്തുമായിരിക്കും നോട്ടിന്റെ നമ്പറുകള്‍. നോട്ടിന്റെ മറുവശത്താണ് ഹംപിയിലെ ചരിത്രസ്മാരകമായ തേരിന്റെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്.
500, 1000 രൂപയുടെ നോട്ടുകൾ നിരോധിച്ചതിനെ തുടർന്ന് ഏതാനും ദിവസങ്ങൾക്കുശേഷം പുതിയ 500, 2000 രൂപ നോട്ടുകൾ പുറത്തിറക്കിയിരുന്നു.
എന്നാൽ ഇത് ചെറിയ തുകയുടെ ഇടപാടുകൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്ന് പരക്കെ ആക്ഷേപമുയർന്നിരുന്നു.
ഈ പരാതികൾ പരിഹരിക്കാനാണ് പുതിയ 50 രൂപ നോട്ടുകൾ പുറത്തിറക്കുന്നത്.